
കൊല്ലം: ഏരൂർ ഓയിൽ പാം തോട്ടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ബി ഡിവിഷനിലെ രണ്ടാം ഫീൽഡിൽ ഉൾപ്പെട്ട നഞ്ചിൻകയത്താണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടത്. പത്ത് ദിവസത്തോളം പഴക്കമുള്ള പുരുഷന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.
മീൻ പിടിക്കാൻ എത്തിയ യുവാക്കളാണ് മൃതദേഹം കണ്ടത്. പ്രദേശത്ത് രൂക്ഷ ഗന്ധം നിറഞ്ഞതോടെ നടത്തിയ തിരച്ചിലിൽ സമീപത്തെ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
തുടർന്ന് ഏരൂർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസും സൈന്റിഫിക് വിഭാഗവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം പൂർണ്ണമായും അഴുകിയ നിലയിലാണ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



