
കൊല്ലം: പാരിപ്പള്ളിയിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി ഗതാഗത ലംഘനം നടത്തി ഉടമയ്ക്ക് പിഴ വാങ്ങി നൽകിയ കള്ളൻ അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശി സുനിത്താണ് ബൈക്ക് ഹാജരാക്കി പൊലീസിൽ കീഴടങ്ങിയത്.
ജനുവരി 30ന് മോഷ്ടിച്ച ബൈക്കുമായി പോയ കള്ളൻ ദിവസങ്ങളോളം വിലസി. ഹെൽമറ്റ് ഇല്ലാതെയുള്ള മോഷ്ടാവിന്റെ യാത്രയ്ക്ക് രണ്ട് തവണ ബൈക്ക് ഉടമയ്ക്ക് മോട്ടോർ വാഹന വകുപ്പിന്റെ പിഴ നൽകി. സിജോയുടെ നിസഹായവസ്ഥ വാർത്തയായതോടെ പൊലീസ് ഉണർന്ന് പ്രവർത്തിച്ചു.
ചലാനിലെ മോഷ്ടാവിന്റെ ഫോട്ടോ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ചിറയിൻകീഴ് സ്വദേശിയായ സുനിത്താണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു.പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ മോഷ്ടാവ് ബൈക്ക് ഹാജരാക്കി പാരിപ്പള്ളി സ്റ്റേഷനിൽ കീഴടങ്ങി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൊഴി രേഖപ്പെടുത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾ കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.



