video
play-sharp-fill

കൊല്ലത്ത് യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു;  അയല്‍വാസി അറസ്റ്റിൽ; ആക്രമണത്തില്‍  പതിനേഴുകാരനും പരിക്ക്

കൊല്ലത്ത് യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു; അയല്‍വാസി അറസ്റ്റിൽ; ആക്രമണത്തില്‍ പതിനേഴുകാരനും പരിക്ക്

Spread the love

സ്വന്തം ലേഖിക

കൊല്ലം: കൊല്ലം കണ്ണനല്ലൂരില്‍ യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു.

ചേരിക്കോണം സ്വദേശി സന്തോഷ് (42) ആണ് കൊല്ലപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണത്തില്‍ സന്തോഷിന്റെ ബന്ധുവായ പതിനേഴുകാരനും പരിക്കേറ്റു.

ബന്ധുവായ ശരത്തിനാണ് പരിക്കേറ്റത്. അയല്‍വാസിയാണ് സന്തോഷിനെ കുത്തിക്കൊന്നത്.
മൂന്ന് മണിയോടെയാണ് സംഭവം നടന്നത്.

കൊലപാതകത്തില്‍ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചേരിക്കോണം സ്വദേശി പ്രകാശിനെ ആണ് കണ്ണനല്ലൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.