
കൊല്ലത്ത് വീട്ടില്‍ അടുക്കളയോട് ചേര്‍ന്ന മുറിയില്‍ യുവാവ് മരിച്ച നിലയില്‍; കൊലപാതകമെന്ന് പ്രാഥമിക വിവരം; മാതാപിതാക്കളും സഹോദരനും കസ്‌റ്റഡിയില്‍
സ്വന്തം ലേഖിക
കൊല്ലം: 21കാരനെ വീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
ചിതറ ചല്ലിമുക്ക് സൊസൈറ്റിയില്‍ തുളസീധരന്റെ മകൻ ആദര്‍ശാണ് (21) മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ ആദര്‍ശിന്റെ മാതാപിതാക്കളും സഹോദരനും പൊലീസ് കസ്‌റ്റഡിയിലാണ്.
വീട്ടില്‍ അടുക്കളയോട് ചേര്‍ന്നുള്ള മുറിയിലാണ് ആദര്‍ശിന്റെ മൃതദേഹം കണ്ടത്.
കൊലപാതകമാണ് എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇക്കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണം ആവശ്യമാണ്. കസ്‌റ്റഡിയിലുള്ള തുളസീധരൻ, മണിയമ്മ, ആദര്‍ശിന്റെ സഹോദരൻ അഭിലാഷ് എന്നിവരെ ചോദ്യം ചെയ്‌ത് വരികയാണ്.
ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. ആദര്‍ശിന്റെ അമ്മ മണിയമ്മ നാട്ടുകാരില്‍ ചിലരെ വിളിച്ച് പറയുകയായിരുന്നു.
കഴിഞ്ഞ ദിവസം ആദര്‍ശ് മറ്റൊരിടത്ത് പോയി പ്രശ്‌നമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് തുളസീധരൻ മകനെ വിളിച്ചുകൊണ്ടുവന്നിരുന്നു. എന്നാല്‍ തിരികെയെത്തി വീട്ടിലും പ്രശ്‌നമുണ്ടാക്കിയതായാണ് വിവരം. പിന്നാലെയാണ് യുവാവിന്റെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടത്.