
ഇതെന്ത് കലിയുഗമോ….? കൊല്ലത്തെ സൈബർ കൂടോത്രത്തിന് ചരടുവലിച്ചത് പതിനാലുവയസുകാരൻ; യുവതിയ്ക്ക് വാട്സ് ആപ്പ് സന്ദേശമയച്ചത് ഇടയ്ക്കിടെ വീട്ടില്‍ വരുന്നയാളെ കുടുക്കാന്‍
സ്വന്തം ലേഖിക
കൊട്ടാരക്കര: വാട്സ് ആപ്പില്‍ മെസ്സേജ് വരുന്നതനുസരിച്ച് വീട്ടില്‍ കാര്യങ്ങള്‍ സംഭവിക്കുന്നു എന്ന അതിവിചിത്രമായ പരാതി വാര്‍ത്തകളില്‍ ഏറെ ചര്‍ച്ചയായിരുന്നു.
എന്നാല്‍ ഇതിനു പിന്നില്‍ പലരും കരുതിയത് പോലെ ഒരു ഹാക്കര്‍ ആയിരുന്നില്ല. മറിച്ച് അവരുടെ ബന്ധുവായ ഒരു പതിനാലുവയസുകാരന്‍ ആണെന്ന് പിന്നീട് തെളിഞ്ഞിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടി എന്തിനാണ് ഇത് ചെയ്തതെന്ന് വ്യക്തമായിരുന്നില്ല. ഇപ്പോളിതാ പതിനാലുകാരന്‍ തന്നെ കാരണം തുറന്നുപറഞ്ഞിരിക്കുകയാണ്.
നെല്ലിക്കുന്നം കാക്കത്താനം സ്വദേശി
സജിതയുടെ ഭര്‍ത്താവ് ഇവരുമായി വേര്‍പെട്ടാണ് കഴിയുന്നത്. എന്നാല്‍ കുട്ടികളെ കാണാന്‍ ഇയാള്‍ ഇടയ്ക്ക് വീട്ടിലേയ്ക്ക് വരുമെന്നും ഇത് ഇഷ്ടമല്ലാത്തതിനാലാണ് താന്‍ ഇങ്ങനെ ചെയ്തത് എന്നും കുട്ടി പറഞ്ഞു.
അയാളാണ് ഇത് ചെയ്തതെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടിയാണ് കുട്ടി ശ്രമിച്ചത്. കഴിഞ്ഞ ഏഴ് മാസമായി രാജന്റെ ഭാര്യ വിലാസിനിയുടെ നമ്പറില്‍ നിന്ന് അവരറിയാതെ മകള്‍ സജിതയുടെ ഫോണിലേയ്ക്ക് വാട്സാപ്പില്‍ സന്ദേശം വരുന്നുണ്ടായിരുന്നു.
സന്ദേശത്തില്‍ എന്താണോ പറയുന്നത് അത് ഉടന്‍ സംഭവിക്കും. ഫാന്‍ ഓഫാകും എന്ന് മെസേജ് വന്നാലുടന്‍ ഫാന്‍ ഓഫാകും. ടാങ്ക് നിറഞ്ഞ് വെള്ളം പോകും എന്ന് പറഞ്ഞതിന് പിന്നാലെ അതും സംഭവിച്ചു. ഇതിനെതിരെ കഴിഞ്ഞ ആഴ്ചയാണ് സജിത പൊലീസില്‍ പരാതി നല്‍കിയത്.
പൊലീസ് അന്വേഷണം തുടങ്ങിയപ്പോള്‍ത്തന്നെ വീട്ടിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പതിനാലുകാരനെ സംശയിച്ചിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്‍ വിദഗ്ധരുടെ സഹായത്തോടെ പരിശോധിച്ചപ്പോഴാണ് നിജസ്ഥിതി വെളിവായത്.
ഹാളിലിരിക്കുന്ന കുട്ടി തന്നെയാണ് ഇവരെ നേരിട്ട് കണ്ട് വസ്ത്രത്തെ കുറിച്ചും മറ്റും മെസേജ് ഇടുന്നത്. റൂമിലെ ഫാനിനെ നിയന്ത്രിക്കുന്ന ബ്രേക്കര്‍ ഹാളിലുമുണ്ട്. ഇവിടെ നിന്നാണ് കുട്ടി ഇത് ഓണും ഓഫും ആക്കുന്നത്.