play-sharp-fill
ഭിത്തി തകര്‍ത്ത് അകത്തുകയറി, കണ്ണില്‍ക്കണ്ടതെല്ലാം നശിപ്പിച്ചു, അടച്ചിട്ടിരുന്ന വീട്ടില്‍ ഒറ്റയാൻപന്നിയുടെ പരാക്രമത്തില്‍ വീടും വീട്ടുപകരണങ്ങളും നശിച്ചു.

ഭിത്തി തകര്‍ത്ത് അകത്തുകയറി, കണ്ണില്‍ക്കണ്ടതെല്ലാം നശിപ്പിച്ചു, അടച്ചിട്ടിരുന്ന വീട്ടില്‍ ഒറ്റയാൻപന്നിയുടെ പരാക്രമത്തില്‍ വീടും വീട്ടുപകരണങ്ങളും നശിച്ചു.

 

കൊല്ലം : അടച്ചിട്ടിരുന്ന വീട്ടില്‍ ഒറ്റയാൻപന്നിയുടെ പരാക്രമത്തില്‍ വീടും വീട്ടുപകരണങ്ങളും നശിച്ചു. കൊല്ലം അച്ചൻകോവില്‍ കിഴക്കേ പുതുവൻ കുഴിവേലില്‍ അശ്വതി ഭവനില്‍ ശശിധരൻ നായരുടെ വീട്ടിലാണ് പന്നി നാശം വിതച്ചത്. വെള്ളിയാഴ്ച രാത്രി 11 ഓടെയായിരുന്നു സംഭവമെന്ന് വീട്ടുകാര്‍ പറഞ്ഞു. സംഭവസമയം ശശിധരൻ നായര്‍ സ്ഥലത്ത് ഇല്ലായിരുന്നു.

 

 

 

 

ഭാര്യ സുജാത വീടുപൂട്ടി സമീപത്ത് താമസിക്കുന്ന അമ്മയെ കാണാൻ പോയിരുന്നു. രാത്രി വലിയ ശബ്ദം കേട്ട് സമീപ വാസികള്‍ നോക്കിയപ്പോഴാണ് പന്നിയുടെ പരാക്രമം കണ്ടത്.മണ്‍കട്ടകൊണ്ടുകെട്ടിയ വീടിന്‍റെ കട്ടളയും ഭിത്തിയും കുത്തിയിളക്കി മുറിക്കുള്ളില്‍ കയറിയ പന്നി മുറിയുടെ തറയും കുത്തിയിളക്കി. ഇവിടെ ഉണ്ടായിരുന്ന കട്ടിലും മറ്റു വീട്ടുപകരണങ്ങളും പന്നിയുടെ അക്രമത്തില്‍ നശിച്ചെഎന്ന് വീട്ടുകാര്‍ പറഞ്ഞു.

 

 

 

 

 

ഇത് കൂടാതെ പാകംചെയ്തുവെച്ചിരുന്ന ആഹാരം കഴിക്കുകയും പാത്രങ്ങള്‍ നാശമാക്കുകയും ചെയ്തു.കഴിഞ്ഞ കുറച്ച്‌ കാലങ്ങളായി പന്നിയുടെ ശല്യം കാരണം അച്ഛൻ കോവില്‍ മേഖലകളില്‍ പകല്‍പോലും ജനങ്ങള്‍ക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളത് എന്ന് പറയുന്നു. ഏത് നിമിഷവും പന്നിയുടെ ആക്രമണം ഭയന്ന് കഴിയേണ്ട അവസ്ഥയിലാണ് ജനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group