ആറ്റില്‍ മീൻ പിടിക്കാൻ എത്തിയ നാലംഗ സംഘത്തിന്‍റെ വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം; രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടു

Spread the love

കൊല്ലം: കൊല്ലത്ത് പള്ളിക്കലാറില്‍ വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു.

കല്ലേലിഭാഗം സ്വദേശികളായ ശ്രീരാഗ്, അജിത്ത് എന്നിവരാണ് മരിച്ചത്.

ആറ്റില്‍ മീൻ പിടിക്കാൻ എത്തിയ നാലംഗ സംഘത്തിന്‍റെ വള്ളം അപകടത്തില്‍ പെടുകയായിരുന്നു. വള്ളം മറിഞ്ഞ് പുഴയിലെ ഒഴുക്കില്‍പ്പെട്ട രണ്ട് പേർ നീന്തി രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് ഫയർഫോഴ്സിന്‍റെ സ്കൂബാ സംഘം എത്തിയാണ് ഒഴുക്കില്‍പ്പെട്ട ശ്രീരാഗിനെയും അജിത്തിനെയും കണ്ടെത്തിയത്. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

തുടർച്ചയായി പെയ്ത മഴയില്‍ ആറ്റില്‍ ഒഴുക്ക് കൂടുതലായിരുന്നു. രക്ഷാപ്രവർത്തനത്തിനും മഴ വെല്ലുവിളിയായി.