ട്രക്കിംഗിനിടെ വിദ്യാര്‍ത്ഥികള്‍ കാട്ടില്‍ കുടുങ്ങിയ സംഭവം;ടീം ലീഡര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു.  

Spread the love

 

സ്വന്തം ലേഖിക

കൊല്ലം:കൊല്ലത്ത് ട്രക്കിംഗിനിടെ വിദ്യാര്‍ത്ഥികള്‍ കാട്ടില്‍ കുടുങ്ങിയ സംഭവത്തില്‍ വനംവകുപ്പ് കേസെടുത്തു. ടീം ലീഡര്‍ രാജേഷിനെതിരെയാണ് കേസ്.

ഈ മാസം മൂന്നിനാണ് ക്ലാപ്പന ഷണ്‍മുഖ വിലാസം സ്കൂളിലെ സ്കൗട്ട്‌ ആൻഡ് ഗൈഡ്സ് വിദ്യാര്‍ഥികള്‍ ഉള്‍ക്കാട്ടില്‍ കുടുങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുംഭാവുരൂട്ടി മോഡല്‍ ഫോറസ്റ്റ് സ്റ്റേഷനിലാണ് രാജേഷിനെതിരെ കേസെടുത്തത്. പ്രകൃതി പഠന ക്യാമ്ബിന് നല്‍കിയ അനുമതിയുടെ മറവില്‍ രാജേഷ് സ്‌കൂള്‍ അധികൃതരെയും അധ്യാപകരെയും ഇക്കോ ടൂറിസം ഇക്കോ ടൂറിസം ഗൈഡുമാരെയും തെറ്റിദ്ധരിപ്പിച്ചാണ് 27 കുട്ടികള്‍ അടങ്ങുന്ന സംഘവുമായി ഉള്‍ക്കാട്ടിലേക്ക് ട്രക്കിംഗ് നടത്തിയതെന്നും വനംവകുപ്പ്.

ക്ലാപ്പന ഷണ്‍മുഖ വിലാസം സ്കൂളിലെ 27 വിദ്യാര്‍ഥികളും 2 അധ്യാപകരുമാണ് കനത്ത മഴയില്‍ തുവല്‍മല വനത്തില്‍ കുടുങ്ങിയത്. ഈ മാസം മൂന്നിന് പകല്‍ 11 മണിയോടെ വനത്തില്‍ പ്രവേശിച്ച ഇവര്‍ വൈകിട്ട് മൂന്ന് മണിയോടെ തിരികെ പോകേണ്ടതായിരുന്നു. എന്നാല്‍ കനത്ത മൂടല്‍മഞ്ഞും മഴയും കാരണം ഇവര്‍ കാട്ടില്‍ കുടുങ്ങി. കുട്ടികളെ തിരികെയെത്തിക്കാൻ പൊലീസും വനംവകുപ്പും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ ശ്രമമാണ് വിജയിച്ചത്.