കൊല്ലം – തേനി ദേശീയപാതയിൽ പിക്കപ്പ് വാനും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Spread the love

ശാസ്താംകോട്ട: പിക്കപ്പ് വാനും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കൊല്ലം – തേനി ദേശീയപാതയിൽ ശൂരനാട് ആനയടിയിൽ രാവിലെ 5.45നാണ് അപകടം.

video
play-sharp-fill

പടിഞ്ഞാറേകല്ലട കാരാളിമുക്ക് മംഗലത്ത് കിഴക്കേതിൽ ഷമീർ ഷറഫുദ്ദീൻ (37) ആണ് മരിച്ചത്. കച്ചവടത്തിനായി പച്ചക്കറി വാങ്ങാൻ പിക്കപ്പ് വാൻ ഓടിച്ചു പോവുകയായിരുന്നു ഷമീർ. എതിരെ വന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചാണ് അപകടം.

ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group