
സ്വന്തം ലേഖിക
പീരുമേട്: കൊല്ലം- തേനി ദേശീയ പാതയില്‍ പെരുവന്താനം മരുതുംമൂടിന് സമീപം സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് ഒൻപത് പേര്‍ക്ക് പരിക്കേറ്റു.
ഇന്നലെ വൈകുന്നേരമാണ് അപകടം ഉണ്ടായത്. ചങ്ങനാശ്ശേരിയില്‍ നിന്നും കുഴിത്തൊളുവിലേക്ക് പോയ സ്വകാര്യ ബസും ആലുവയില്‍ നിന്നും വിനോദ യാത്രയ്‌ക്കെത്തിയ സംഘം പഞ്ചാലിമേട് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങി പോകുമ്പോഴാണ് അപകടം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാറില്‍ യാത്ര ചെയ്തിരുന്ന 6 പേര്‍ക്കു ബസ് യാത്രക്കാരായ 3 പേര്‍ക്കും പരിക്കുപറ്റി. പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റിലും, കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
കാര്‍ യാത്രിക്കാരില്‍ ഒരാളുടെ നില ഗുരതരമാണ്. കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.