
ആഴത്തിൽ കരയിച്ചല്ലോ സുധീ നീ ഞങ്ങളെ; കൊല്ലത്തിന്റെ, കോട്ടയത്തിന്റെ പ്രിയ കലാകാരൻ ഇനി ഓർമ്മയിൽ…
ഒരു നടനായി മാറുക ഒരാളെ സംബന്ധിച്ചിടത്തോളം സ്വപ്നം കാണാൻ കഴിയുന്ന ഒരു കാര്യം തന്നെയാണ്,പക്ഷേ ജനകീയൻ ആകുക എന്നത് അൽപം വ്യത്യസ്തമായ കാര്യമാണ്. സിനിമ-സീരിയൽ നടൻ കൊല്ലം സുധിക്ക് മലയാളി തന്നത് അല്ലെങ്കിൽ കൊടുത്തത് വേദന നിറഞ്ഞ യാത്രയയപ്പ് ആകുമ്പോൾ നമ്മൾ പെട്ടെന്ന് ഓർക്കുക കലാഭവൻ മണിയാണ്.
ഒരു നോക്ക് കാണാൻ തിങ്ങി നിൽക്കുന്ന ജനസഞ്ചയങ്ങൾ, ജീവിതത്തിന്റെ വിവിധ തലങ്ങൾ ഭിന്നിട്ട ആൾക്കൂട്ടത്തിന്റെ നിറഞ്ഞ നിഴൽ. കൊല്ലം സുധി ആരായിരുന്നു എന്നതിന്റെ നേർ സാക്ഷ്യമാണ് ഈ നടനെ ഒരു നോക്കു കാണാൻ കൂടി നിറഞ്ഞ ആൾക്കൂട്ടം. മലയാളി പല കാലങ്ങളിൽ പല കലാകാരന്മാരെ നെഞ്ചോട് ചേര്‌ത്ത് നിർത്തുകയും അപരിചിതമായ സന്ദർഭത്തിൽ അവരെ ജീവിതം മടക്കിക്കൊണ്ട് പോകുമ്പോൾ ഉള്ളിൽ നിറഞ്ഞ വേദനയുമായി നോക്കി നിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യ കല്യാണത്തിൽ ജീവിതം പരീക്ഷിക്കപ്പെട്ടപ്പോൾ വീീണ്ടും ജീവിതത്തിൽ പയറ്റി നോക്കിയ ഒരു ഇടപെടൽ. മകനുമായി അവന്റെ ചെറുപ്പത്തിൽ കലാലോകത്തേക്ക് യാത്രകൾ, കൊല്ലത്തിന്റെയും, കോട്ടയത്തിന്റെയും ഹൃദയത്തിൽ ചേക്കേറിയ നടൻ. ആ അനുഭവങ്ങൾ തന്നെയാണ് ആ കാലാകാരനെ വളർത്തിയത്.
ചെറിയ സാഹചര്യങ്ങളിൽ നിന്ന് തന്റെ അഭിനയ ജീവിതം പടുർത്തുയർത്തി മലയാളിയുടെ വലുപ്പച്ചെറുപ്പമില്ലാത്ത മനസ്സിൽ ചേക്കേറിയ കൊല്ലം സുധി വളർച്ചയുടെ അൽപം ആയുസ്സിൽ മരണത്തിലേക്ക് ചേക്കേറുമ്പോൾ ആ നാട് തേങ്ങുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമാണ് അപകടത്തിൽപ്പെട്ട് സുധി അന്തരിച്ചത്. പെട്ടെന്നുണ്ടായ വിയോഗം കൂട്ടുകാരെയും ഒതിനൊപ്പം കുടുംബത്തെയും വേദനയിൽ ആഴ്ത്തി മടങ്ങുന്നു,മുമ്പേ പറഞ്ഞത് പോലെ ഒരു നടൻ എന്നതിനപ്പുറം നിരന്തര ഇടപെടൽ കൊണ്ടാണ് സുധി ഇനി മലയാളിയുടെ മനസ്സിൽ നിൽക്കുക