ഭക്ഷണം കഴിക്കുന്നതിനിടെ കുട്ടികൾ തമ്മിൽ വഴക്ക്,ഒരു കുട്ടിയുടെ ചുണ്ടിനു നിസ്സാരമായി മുറിവേറ്റു ;തുടർന്ന് പരിക്കേറ്റ കുട്ടിയുടെ മുത്തശ്ശി അംഗൻവാടിയിലെത്തി കുട്ടിയെ ഉപദ്രവിച്ചു.
കൊല്ലം :അഞ്ചൽ വെള്ളാരംകുന്ന് അംഗന്‍വാടിയിലാണ് സംഭവം . അംഗന്‍വാടിയിലെ കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കന്നതിനിടയില്‍ രണ്ട് കുട്ടികള്‍ തമ്മിലുണ്ടായ ഉന്തും തള്ളലിനും ഒരു കുട്ടിയുടെ ചുണ്ടിന് നിസ്സാരമായി മുറിവേറ്റിരുന്നു.
ഈ സമയം ഹെല്‍പ്പര്‍ പരിക്കേറ്റ കുട്ടിയെ എടുത്ത് മുറിവ് പരിശോധിക്കുന്നതിനിടെ സമീപവാസിയും പരിക്കേറ്റ കുട്ടിയുടെ മുത്തശ്ശിയുമായ സ്ത്രീ അംഗൻവാടിയില്‍ അതിക്രമിച്ചു കയറി കുട്ടിയോട് ക്ഷോഭിച്ച് സംസാരിക്കുകയും ഉപദ്രവിക്കുകയും ചെയ്തു . ഹെല്‍പര്‍ ഇടപെട്ട് ഇവരെ അംഗന്‍വാടിക്ക് പുറത്തിറക്കിവിട്ടു.
വീട്ടില്‍ പോയ ഇവര്‍ വീണ്ടും അംഗന്‍വാടിയില്‍ എത്തുകയും കുഞ്ഞിനെ കഴുത്തറുക്കുമെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തുകയും വീണ്ടും ആക്രമിക്കുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേത്തുടര്‍ന്ന് ഹെല്‍പര്‍ ഗ്രാമപഞ്ചായത്തംഗമുള്‍പ്പെടെയുള്ളവരെ വിവരം അറിയിച്ചു. പരിക്കേറ്റ കുട്ടിയുടെ രക്ഷാകര്‍ത്താക്കള്‍ അഞ്ചല്‍ പൊലീസില്‍ പരാതിയും നല്‍കി. സംഭവത്തില്‍ പൊലീസും ഐ.സി.ഡി.എസ് അധികൃതരും അന്വേഷണം ആരംഭിച്ചു.