മുൻ ഭാര്യയുടെ ബന്ധുവായ വീട്ടമ്മയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ; കുടുംബ പ്രശ്നമാകുമോ എന്ന ഭയത്താൽ പുറത്തുപറഞ്ഞില്ലായെന്നും, എന്നാൽ വീണ്ടും ഭീഷണിപ്പെടുത്തി ഉപദ്രവിക്കാൻ ശ്രമിച്ചതോടെ വീട്ടമ്മ പരാതി നല്കി; പ്രതി നാല് വിവാഹം കഴിച്ചയാൾ
കൊല്ലം : അടുത്ത ബന്ധുവിനെ പീഡിപ്പിച്ചയാൾ കൊല്ലം കോട്ടുക്കലിൽ പിടിയിൽ. എഴിയം സ്വദേശി ഷംനാദിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. മുൻ ഭാര്യയുടെ ബന്ധുവിനെയാണ് പ്രിത പീഡിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സംഭവം.
പിടിയിലായ ഷംനാദ് നാല് വിവാഹം കഴിച്ചിട്ടുണ്ട്. ഇതിൽ ഒരു മുൻ ഭാര്യയുടെ അടുത്ത ബന്ധുവിനെയാണ് പ്രതി പീഡിപ്പിച്ചത്. വീട്ടിൽ വച്ചും റബ്ബർ തോട്ടത്തിൽ വച്ചും ഷംനാദ് പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ മൊഴിയിലുള്ളത്. കുടുംബ പ്രശ്നമാകുമോ എന്ന് ഭയന്നാണ് ഇതുവരെ വിവരം പുറത്തു പറയാതിരുന്നതെന്നും വീട്ടമ്മ പറയുന്നു.
എന്നാൽ പ്രതി വീണ്ടും ഭീഷണി തുടരുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ പഞ്ചായത്ത് ജാഗ്രത സമിതിയിൽ പരാതി നൽകുകുയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഷംനാദ് കുറ്റം സമ്മതിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടിൽ അതിക്രമിച്ചു കടക്കൽ, ബലാത്സംഘം എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.