
കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷന്റെ പ്രധാന കവാടത്തിന് സമീപത്തെ ബസ് സ്റ്റോപ്പിനോട് ചേർന്നുള്ള ഭാഗത്തെ ഓടയില്‍ മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നതായി പരാതി.
കണ്ണനല്ലൂർ, കുളത്തൂപ്പുഴ, അയത്തില്‍ തുടങ്ങിയ ഭാഗത്തേക്ക് ബസ് കാത്ത് നില്‍ക്കുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ബസുകള്‍ സ്റ്റോപ്പില്‍ നിറുത്തിയിടുമ്പോള്‍ ഈ മലിന ജലത്തില്‍ ചവിട്ടി വേണം യാത്രക്കാർ ബസ് കയറേണ്ടതും ഇറങ്ങേണ്ടതും.
സ്ലാബിന് മുകളിലേക്ക് ഒഴുകി റോഡിനോട് ചേർന്ന് താഴ്ന്നഭാഗത്തും വെള്ളം തളം കെട്ടികിടക്കുന്നത്. മാസ്‌ക് ധരിച്ചാല്‍ പോലും ദുർഗന്ധത്തില്‍ നിന്ന് രക്ഷനേടാൻ കഴിയില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സമീപത്തെ കടകളില്‍ നിന്ന് ഇവിടെ വെള്ളം കൊണ്ടുവന്ന് ഒഴിക്കാറുണ്ടെന്നാണ് യാത്രക്കാർ ആരോപിക്കുന്നത്. നിലവില്‍ കൊതുകിന്റെയും കൂത്താടിയുടെയും കേന്ദ്രമായി ഇവിടം മാറി. ഡെങ്കിപ്പനി ഉള്‍പ്പെടെ ഭീഷണി പരത്തുമ്പോഴാണ് ജനത്തിരക്കുള്ള ഈ മേഖലയില്‍ മലിനജലം കെട്ടിക്കിടക്കുന്നത്.



