video
play-sharp-fill
കൊല്ലം പുത്തൂരിൽ സ്വയം ചിതയൊരുക്കി ​ഗൃഹനാഥൻ ആത്മഹത്യ ചെയ്തു; ജോലി ചെയ്ത് ജീവിക്കാനുള്ള ശാരീരിക ശേഷി ഇല്ലാത്തതിനാല്‍ ജീവനൊടുക്കുന്നു എന്ന് എഴുതിവച്ച ആത്മഹത്യാകുറിപ്പും  കണ്ടെടുത്തു

കൊല്ലം പുത്തൂരിൽ സ്വയം ചിതയൊരുക്കി ​ഗൃഹനാഥൻ ആത്മഹത്യ ചെയ്തു; ജോലി ചെയ്ത് ജീവിക്കാനുള്ള ശാരീരിക ശേഷി ഇല്ലാത്തതിനാല്‍ ജീവനൊടുക്കുന്നു എന്ന് എഴുതിവച്ച ആത്മഹത്യാകുറിപ്പും കണ്ടെടുത്തു

സ്വന്തം ലേഖകൻ

കൊല്ലം: സ്വയം ചിതയൊരുക്കി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. പുത്തൂർ മാറനാട് സ്വദേശി അരുണ്‍ ഭവനത്തില്‍ വിജയകുമാര്‍(68) ആണ് ജീവനൊടുക്കിയത്.

സഹോദരിയുടെ വീടിന് സമീപത്താണ് വിജയകുമാര്‍ ചിതയൊരുക്കിയത്. ഇന്നലെ അര്‍ധരാത്രി വീടിന് സമീപത്ത് തീ കത്തുന്നത് കണ്ട വീട്ടുകാര്‍ ഉണര്‍ന്നു തീയണയ്ക്കുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ എഴുന്നേറ്റ് നോക്കിയപ്പോഴാണ് തീ കത്തിയ സ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോലി ചെയ്ത് ജീവിക്കാനുള്ള ശാരീരിക ശേഷി ഇല്ലാത്തതിനാല്‍ ജീവനൊടുക്കുന്നു എന്ന് എഴുതിവച്ച കുറിപ്പും വീട്ടുകാര്‍ കണ്ടെടുത്തു.

ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ് മരിച്ച വിജയകുമാര്‍.