കൊല്ലം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവതി മരിച്ചു; ചികിത്സ നല്‍കുന്നതില്‍ കാലതാമസമുണ്ടായെന്ന് കുടുംബം

Spread the love

കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവതി മരിച്ചു. കോട്ടവട്ടം സ്വദേശിനി അശ്വതി ആണ് മരിച്ചത്.

video
play-sharp-fill

ഇന്നലെ വൈകിട്ട് ഛർദ്ദിയും തലകറക്കവും ഉണ്ടായതിനെ തുടർന്നാണ് യുവതിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ രാത്രിയോടെ മരണപ്പെടുകയായിരുന്നു.

ഇതോടെ ചികിത്സാപിഴവ് ആരോപിച്ച്‌ യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. ആശുപത്രിയില്‍ എത്തിച്ച ശേഷം ചികിത്സ നല്‍കുന്നതില്‍ കാലതാമസമുണ്ടായെന്നും വേണ്ട പരിചരണം കിട്ടിയില്ലെന്നുമാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group