
കൊല്ലം: കൊല്ലം പുനലൂർ ചങ്ങാപ്പാറയില്‍ കിണറ്റില്‍ പുലി വീണു. ചങ്ങാപ്പാറ സ്വദേശി സിബിയുടെ വീട്ടിലെ കിണറ്റിലാണ് പുലി കുടുങ്ങിയത്.
വെള്ളിയാഴ്ച രാവിലെ കിണറ്റില്‍ നിന്നും മുരളച്ച കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് പുലിയെ കണ്ടെത്തിയത്. 25 അടിയോളം താഴ്ചയില്‍ സംരക്ഷണ ഭിത്തി ഇല്ലാത്ത കിണറാണ്.
പത്തനാപുരം വനം റേഞ്ചിലെ അമ്പനാർ വനം സ്റ്റേഷൻ അധികൃതർ സ്ഥലത്തെത്തി. പുലിയെ രക്ഷപ്പെടുത്താൻ ആർ.ആർ.ടി സംഘത്തെ വിവരം അറിയിച്ചു. വനം വകുപ്പ് മൃഗഡോക്ടറെ എത്തിച്ച് മയക്കുവെടി വെച്ച് പുലിയെ കരകയറ്റാനുള്ള ശ്രമം തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ മേഖലയില്‍ ജനവാസ മേഖലയില്‍ പുലി എത്തി വളർത്തുമൃഗങ്ങളെ പിടിക്കുന്നത് പതിവാണ്. കൂടാതെ കാട്ടാനയുടെ ശല്യവും രൂക്ഷമാണ്. വന്യമൃഗങ്ങളുടെ ശല്യം കാരണം റബർ എസ്റ്റേറ്റ് മേഖലയായ പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലാണ്.