
കൊല്ലം: കൊല്ലം പരവൂരിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് ബസിനുള്ളില്‍ വെച്ച് മർദ്ദനമേറ്റു. സാമിയ ബസിലെ ഡ്രൈവറായ പരവൂർ സ്വദേശി സുരേഷ് ബാബുവിനാണ് മർദ്ദനമേറ്റത്. മറ്റൊരു ബസിലെ ക്ലീനറാണ് മർദ്ദിച്ചത്. എസ്കെവി ബസിലെ ക്ലീനർ പ്രണവിനെതിരെ പരവൂർ പൊലീസ് കേസെടുത്തു.
സെപ്തംബർ 12 ആം തിയ്യതി വൈകിട്ട് തെക്കുംഭാഗത്ത് വെച്ചായിരുന്നു സംഭവം.
സ്വകാര്യ ബസുകളുടെ സമയ ക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയില്‍ എത്തിയത്. പരവൂരില്‍ നിന്ന് വർക്കലയിലേക്ക് സർവീസ് നടത്തുകയായിരുന്നു സാമിയ ബസ്. അതിനിടയില്‍ ബസില്‍ കയറിയ പ്രണവ് ബസിന്റെ സമയത്തെ ചൊല്ലി തർക്കിച്ചു. ഇത് കയ്യാങ്കളിയില്‍ എത്തുകയായിരുന്നു. സുരേഷ് ബാബുവിനെ നിലത്തിട്ട് മർദ്ദിച്ചു. പ്രണവിനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് സുരേഷ് ബാബു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group