video

00:00

കൊല്ലത്ത് മദ്യപസംഘത്തിന്റെ ആക്രമണം; അഞ്ച് പൊലീസുകാര്‍ക്ക് പരിക്ക് ;സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിൽ

കൊല്ലത്ത് മദ്യപസംഘത്തിന്റെ ആക്രമണം; അഞ്ച് പൊലീസുകാര്‍ക്ക് പരിക്ക് ;സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: പെരിനാട് കുഴിയത്ത് മദ്യപസംഘത്തിന്റെ ആക്രമണത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റു. കുഴിയം എന്‍.എസ്.എസ് കരയോഗം ഓഫീസിനടുത്ത് വ്യാഴാഴ്ച അര്‍ദ്ധരാത്രിയായിരുന്നു ആക്രമണം സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിൽ

കണ്‍ട്രോള്‍ റൂം ഗ്രേഡ് എസ്. ഐ ഭക്തവത്സലന്‍, സി.പി.ഒമാരായ സീനിയര്‍ സി.പി.ഒ ഷിന്റോ, സിപി.ഒമാരായ വിഷ്ണു, ജിഷ്ണു, അരുണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ചന്ദനത്തോപ്പ് മംഗലഴികത്ത് വീട്ടില്‍ അഭിലാഷ് (30), ചന്ദനത്തോപ്പ് ചരുവിള പുത്തന്‍ വീട്ടില്‍ അനീഷ് (31), ചന്ദനത്തോപ്പ് ലക്ഷ്മി ഭവനില്‍ ചന്തുനായര്‍ (30) എന്നിവരാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യലഹരിയില്‍ യുവാക്കള്‍ പ്രശ്‌നമുണ്ടാക്കുന്നെന്ന വിവരത്തെ തുടര്‍ന്നാണ് ഗ്രേഡ് എസ്.ഐ ഭക്തവത്സലനും സി.പി.ഒ വിഷ്ണുവും സ്ഥലത്തെത്തിയത്. എന്നാല്‍ ഇവര്‍ക്ക് നേരെ യുവാക്കള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മറ്റ് മൂന്ന് പൊലീസുകരെയും അക്രമിച്ചെങ്കിലും ബലം പ്രയോഗിച്ച്‌ മൂന്ന് പേരെയും കീഴ്പ്പെടുത്തി.

ഭക്തവത്സലന് കമ്ബിവടി കൊണ്ട് നെഞ്ചത്താണ് അടിയേറ്റത്. നേരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുള്ള അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ഡോക്ടര്‍മാര്‍ ആശങ്ക പ്രകടിപ്പിച്ചതിനാല്‍ ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണത്തിലാണ്. സി.പി.ഒ വിഷ്ണുവിന്റെ കൈയ്ക്ക് പരിക്കുണ്ട്. ജിഷ്ണുവിന്റെ യൂണിഫോം വലിച്ച്‌ കീറി. അരുണിന്റെ തലയില്‍ കമ്ബി കൊണ്ട് അടിയേറ്റ് മുഴച്ചിട്ടുണ്ട്. ഷിന്റോയുടെ തലയ്ക്ക് കമ്ബിവടി കൊണ്ട് അടിയേറ്റ് പൊട്ടലുണ്ട്. ഇവരെല്ലാം സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. പിടിയിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.