video
play-sharp-fill

ആറുമാസമായി മൂന്നര വയസ്സുകാരിയെ നിരന്തരം പീഡിപ്പിച്ച പിതൃസഹോദരൻ അറസ്റ്റിൽ: അതിക്രമം നടത്തിയത് മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്ത്

ആറുമാസമായി മൂന്നര വയസ്സുകാരിയെ നിരന്തരം പീഡിപ്പിച്ച പിതൃസഹോദരൻ അറസ്റ്റിൽ: അതിക്രമം നടത്തിയത് മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്ത്

Spread the love

 

കൊല്ലം: മൂന്നര വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പിതൃസഹോദരൻ അറസ്റ്റിൽ. കുട്ടിയുടെ മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്തായിരുന്നു അച്ഛൻ്റെ അനുജൻ അതിക്രമം നടത്തിയത്.

 

ആറുമാസങ്ങൾക്ക് മുൻപാണ് ആദ്യമായി ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കുന്നത്. തുടർന്ന് നിരവധി തവണ ആളില്ലാത്ത സമയം നോക്കി കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയം കുട്ടി വീട്ടിൽ തനിച്ചായിരുന്നു. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചെങ്കിലും മാതാപിതാക്കൾ ഇത് ഗൗരവമായി എടുത്തിരുന്നില്ല.

 

ശാരീരിക അസ്വസ്ഥതകൾ കുട്ടി പ്രകടിപ്പിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ വാർഡിലെ ആശാ വർക്കറെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് പീഡന വിവരം പുറത്തായത്. തുടർന്ന് കുട്ടിക്ക് ചികിത്സ നൽകുകയും ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ചൈൽഡ് ലൈനിൽ നൽകിയ കൗൺസിലിങ്ങിലാണ് അച്ഛന്റെ സഹോദരൻ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന വിവരം കുട്ടി പുറത്തു പറയുന്നത്. തുടർന്ന് കുളത്തൂപ്പുഴ പോലീസിൽ വിവരമറിയിക്കുകയും ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.