ഐസ്ക്രീം വാങ്ങി നൽകാമെന്ന് പ്രലോഭിപ്പിച്ച് 5 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

Spread the love

 

കൊല്ലം: അഞ്ചു വയസുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. ചെമ്മരുതി സ്വദേശി ആഷിക്ക് (22) നെയാണ് ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തത്.

 

കൊല്ലം പള്ളിമുക്കിലുള്ള ഓഡിറ്റോറിയത്തിൽ അമ്മയോടൊപ്പം എത്തിയ പെൺകുട്ടിയെ ഇയാൾ ഐസ്ക്രീം വാങ്ങി നൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ ശേഷം ഓഡിറ്റോറിയത്തിലെ കുളിമുറിയിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

 

പരാതിയെ തുടർന്ന് ആഷിക്കിനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരവിപുരം ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group