
കൊല്ലത്ത് മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം; ആര്‍വൈഎഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി; പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു
സ്വന്തം ലേഖിക
കൊല്ലം: ആഴക്കടല്‍ മത്സ്യബന്ധന ബോട്ട് വിതരണ പദ്ധതിക്ക് കൊല്ലത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ ആര്‍വൈഎഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
കേന്ദ്ര ഫിഷറീസ് മന്ത്രി പാര്‍ഷോത്തം രൂപാല മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങ് കഴിഞ്ഞ് മടങ്ങുമ്പോഴാായിരുന്നു മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശക്തികുളങ്ങരയില്‍ വച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മത്സ്യത്തൊഴിലാളികളെ കൈ പിടിച്ചുയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നായിരുന്നു മത്സ്യബന്ധന ബോട്ടുകളുടെ വിതരണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തിന്റെ സ്വന്തം സൈന്യത്തിന് വേണ്ടി കേരളത്തില്‍ തന്നെ യാനം നിര്‍മ്മിക്കാനായത് നേട്ടമായെന്ന് അദ്ദേഹം പറഞ്ഞു.
ഈ ബോട്ടുകളെ മെയ്‌ഡ് ഇന്‍ കേരള എന്ന് പറയാമെന്ന് പറഞ്ഞ മുഖ്യമന്ത്രി സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 51 മത്സ്യ മാര്‍ക്കറ്റുകള്‍ നവീകരിക്കാന്‍ 137.81 കോടി അനുവദിച്ചെന്നും പറഞ്ഞു. നോര്‍വേയുടെ സഹായത്തോടെ കൂടുകളില്‍ മല്‍സ്യം കൃഷി ചെയ്യുന്ന പദ്ധതി നടപ്പാക്കുമെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായവും ഇതിനായി തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.