ഡ്രൈവർ ഉറങ്ങിപ്പോയി: നിയന്ത്രണം വിട്ട പിക്കപ്പ് വാൻ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ ഇടിച്ച് അപകടം, തുടർന്ന് ഫുട്പാത്തിന്റെ കൈവരി തകർത്ത് കടയിലേക്ക് ഇടിച്ചു കയറി

Spread the love

 

കൊല്ലം: കൊല്ലം ആയൂരിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ചു അപകടം. ഫുട്പാത്തിലെ കൈവരി തകർത്ത് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

 

സമീപത്ത് നിർത്തിയിരുന്ന സ്കൂട്ടറിലേക്കും വാൻ ഇടിച്ചു കയറി. അപകടത്തിൽ ഡ്രൈവർക്ക് നിസാര പരിക്കേറ്റു. തുടർന്ന് സമീപത്തെ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പിക്കപ്പ് വാനിൻ്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.