കൊല്ലം ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി; സഹോദരനൊപ്പം ട്യൂഷന് പോകുമ്പോഴാണ് കാറിലെത്തിയ സംഘമാണ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്

Spread the love

സ്വന്തം ലേഖകൻ

കൊല്ലം ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി; സഹോദരനൊപ്പം ട്യൂഷന് പോകുമ്പോഴാണ് കാറിലെത്തിയ സംഘമാണ് പെൺകുട്ടിയെ തട്ടി

 

 

കൊല്ലം : ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി. ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് കാണാതായത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഓയൂര്‍ കാറ്റാടിമുക്കില്‍ വെച്ച്‌ കാറില്‍ എത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് പരാതിയില്‍ പറയുന്നു. വെള്ള നിറത്തിലുള്ള ഹോണ്ട അമേസ് കാറിലാണ് തട്ടിക്കൊണ്ടുപോയത്. മൂത്ത മകൻ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴാണ് സംഭവം.

 

പരാതിയുടെ അടിസ്ഥാനത്തില്‍ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി.

 

ഇന്ന് വൈകുന്നേരമാണ് സംഭവം. കാറില്‍ നാലുപേരുണ്ടായിരുന്നുവെന്ന് കുട്ടിയുടെ സഹോദരൻ പറഞ്ഞു. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നത്. ഒരു പേപ്പര്‍ തന്ന് അമ്മയ്ക്ക് കൊടുക്കുമോ എന്ന് കാറിലുള്ളവര്‍ പറഞ്ഞതായി സഹോദരൻ പറയുന്നു.

 

പെണ്‍കുട്ടിയെ കാറിലേക്ക് വലിച്ചിഴച്ചു കയറ്റി കൊണ്ടുപോകുകയായിരുന്നു. ആണ്‍കുട്ടി തടുക്കാൻ ശ്രമിച്ചപ്പോള്‍ കാര്‍ പെട്ടെന്ന് മുന്നോട്ടെടുക്കുകയും ആണ്‍കുട്ടി താഴെ വീഴുകയുമായിരുന്നു. ദൃശ്യങ്ങളില്‍ കാറ് കണ്ടെത്തി. എന്നാല്‍ കാറിന്റെ നമ്പര്‍ ദൃശ്യങ്ങളില്‍ വ്യക്തമല്ല. അതേസമയം, കാർ തിരുവനന്തപുരം രജിസ്ട്രേഷനാണെന്ന് പൊലീസ് പറയുന്നു.

 

 

കാറിന്റെ നമ്ബര്‍ വ്യാജമാകാനും സാധ്യതയുണ്ട്.