
സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തു.
ചാത്തന്നൂര്‍ സ്വദേശികളായ മുന്നുപേരാണ് പിടിയിലായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് കസ്റ്റഡിയില്‍ ഉള്ളത്. പിടിയിലായവര്‍ ഒരു കുടുംബത്തിലുള്ളതാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തമിഴ്‌നാട് അതിര്‍ത്തിയായ തെങ്കാശിയിലെ പുളിയറയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. കൊല്ലം കമ്മീഷണറുടെ സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്.
പിടിയിലായവര്‍ക്ക് തട്ടിക്കൊണ്ടുപോകലുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമുള്ളതായി പൊലീസ് പറഞ്ഞു. തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ എന്താണെന്ന കാര്യം വ്യക്തമായിട്ടില്ല.കുട്ടിയുടെ പിതാവുമായി ബന്ധപ്പെട്ട സാമ്ബത്തിക തര്‍ക്കങ്ങളാണെന്ന വിധത്തില്‍ വാര്‍ത്തകള്‍ ഉണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
പൊലീസ് കസ്റ്റഡിയില്‍ ഉള്ളവരില്‍ ചിലര്‍ തട്ടിക്കൊണ്ടു പോകലില്‍ നേരിട്ടു പങ്കാളികളാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കാളിത്തം ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ഈ പശ്ചാത്തലത്തില്‍ പിടിയില്‍ ആയവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നു എന്നതും പൊലീസിന് ക്ഷീണമുണ്ടാക്കുന്ന കാര്യമാണ്. ഔദ്യോഗിക വിവരങ്ങള്‍ പൊലീസ് ഉടൻ പുറത്തുവിടും. ഉച്ചയ്ക്ക് 1.45-നാണ് ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.