കൊല്ലത്ത് സ്‌കൂട്ടര്‍ യാത്രക്കാര്‍ കാൽനടയാത്രക്കാരിയായ വയോധികയെ ഇടിച്ചിട്ട് കടന്നുകളഞ്ഞ സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധിക ചികിത്സയിലിരിക്കെ മരിച്ചു

Spread the love

 

കൊല്ലം: കൊല്ലം മുണ്ടക്കലിൽ സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കഴിഞ്ഞ ദിവസം നടന്ന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുശീല (63) ആണ് മരിച്ചത്. തലയ്ക്ക് പരിക്കേറ്റ സുശീല അതീവഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം സംഭവിച്ചത്.

 

വ്യാഴാഴ്ച വൈകിട്ടാണ് മുണ്ടക്കൽ തുമ്പ്രയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ സുശീലയെ ഇടിച്ചിട്ടത്. വയോധിക നിലത്ത് വീണെങ്കിലും സ്‌കൂട്ടർ യാത്രക്കാരനും യുവതിയും അവിടെ നിന്നും വാഹനവുമായി കടന്നു കളയുകയായിരുന്നു. തുടർന്ന് നാട്ടുകാരാണ് സുശീലയെ ആശുപത്രിയിൽ എത്തിച്ചത്.

 

സംഭവത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. മുണ്ടക്കൽ തില്ലേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടർ ഈസ്റ്റ് പോലീസ് പിടികൂടിയിരുന്നു. അതേസമയം അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അപകടം നടന്ന ഉടനെ യുവതി സ്‌കൂട്ടറിൽ നിന്ന് ഇറങ്ങി മാറി നിൽക്കുന്നതും വാഹനം ഒതുക്കാനെന്ന രീതിയിൽ അരികിലേക്ക് മാറിയശേഷം സ്‌കൂട്ടർ മെല്ലെ ഓടിച്ച് നീക്കിയശേഷം യുവാവ് യുവതിയെയും കയറ്റി പോകുന്ന ദൃശ്യങ്ങളിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group