video
play-sharp-fill

യാത്രക്കാർക്ക് സന്തോഷ വാർത്ത…! കൊല്ലത്ത് പുതിയ റയില്‍വെ പാതയും റയില്‍വെ സ്റ്റേഷനും വരും; പുതിയ നിര്‍ദ്ദേശം റയില്‍വെയുടെ സജീവ പരിഗണനയില്‍

യാത്രക്കാർക്ക് സന്തോഷ വാർത്ത…! കൊല്ലത്ത് പുതിയ റയില്‍വെ പാതയും റയില്‍വെ സ്റ്റേഷനും വരും; പുതിയ നിര്‍ദ്ദേശം റയില്‍വെയുടെ സജീവ പരിഗണനയില്‍

Spread the love

കൊല്ലം: കൊല്ലത്ത് പുതിയ റയില്‍വെ പാതയും റയില്‍വെ സ്റ്റേഷനും നിർമ്മിക്കണമെന്ന് ശുപാർശ.

കൊല്ലം റെയില്‍വേ സ്റ്റേഷനിലെ എഞ്ചിനീയറിങ് വിഭാഗമാണ് തിരുവനന്തപുരം ഡിവിഷന് ഇത്തരമൊരു ശുപാർശ നല്‍കിയിരിക്കുന്നത്.
കൊല്ലം ജംഗ്ഷൻ റെയില്‍വേ സ്റ്റേഷനില്‍ നിന്നും തിരുവനന്തപുരം ഭാഗത്തേക്കുള്ള പാതയിലെ 700 മീറ്റർ ദൂരത്തോളമുള്ള എട്ട് ഡിഗ്രി വളവ് നിവർത്തുക പ്രായോഗികമല്ലെന്നും അതിനാല്‍ ഇരവിപുരത്തുനിന്നു കല്ലുംതാഴത്തേക്ക് ബൈപാസ് നിർമിക്കണമെന്നുമാണ് ശുപാർശ.

കല്ലുംതാഴത്ത് പുതിയ റയില്‍വെ സ്റ്റേഷൻ നിർമ്മിക്കണമെന്നും നിർദ്ദേശമുണ്ട്. കൊല്ലം ജംഗ്ഷൻ റയില്‍വെ സ്റ്റേഷനില്‍ നിന്നും തിരുവനന്തപുരം ഭാഗത്തേക്കുള്ള പാതയിലെ എട്ട് ഡിഗ്രിയുള്ള കൊടും വളവ് വരുന്ന 700 മീറ്റർ ദൂരത്തില്‍ വെറും 30 കിലോമീറ്റർ വേഗതയില്‍ മാത്രമേ ട്രെയിൻ ഓടിക്കാൻ കഴിയുകയുള്ളൂ. ഇവിടെ നിവർത്തല്‍ സാദ്ധ്യമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പശ്ചാത്തലത്തിലാണ് പുതിയ റെയില്‍വേ സ്റ്റേഷനും റെയില്‍ പാതയും എന്ന നിർദേശം വന്നിരിക്കുന്നത്.