
കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവം; പ്രതിയുടെ അമ്മ ഉള്‍പെടെഉള്ള 3 സാക്ഷികള്‍ കൂറുമാറി.
സ്വന്തം ലേഖിക
കൊല്ലം :കൊല്ലം കല്ലുവാതുക്കലില്‍ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടത്തിയ നവജാതശിശു മരിച്ച സംഭവത്തില്‍ പ്രതിയായ രേഷ്മയുടെ അമ്മ ഉള്‍പെടെ മൂന്ന് സാക്ഷികള്‍ വിചാരണവേളയില്‍ കൂറുമാറി.കേസിലെ ഒന്നാം സാക്ഷിയാണ് രേഷ്മയുടെ അമ്മ.
വിചാരണയുടെ ആദ്യദിവസമായ ബുധനാഴ്ചയാണ് ഇവരെ വിസ്തരിച്ചത്. രേഷ്മയുടെഅമ്മയെ കൂടാതെ, രണ്ടാംസാക്ഷി ഐ എസ് ആര്‍ ഒ ജീവനക്കാരി, മൂന്നാംസാക്ഷി കുട്ടിയെ വൃത്തിയാക്കിയ നഴ്‌സ് എന്നിവരാണ് കൂറുമാറിയത്. വിചാരണയുടെ ആദ്യദിവസമായ ബുധനാഴ്ചയാണ് ഇവരെ വിസ്തരിച്ചത്.മൂന്നുപേരും പൊലീസില്‍ കൊടുത്ത മൊഴിക്കു വിരുദ്ധമായാണ് കോടതിയില്‍ ബോധിപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രോസ് വിസ്താരത്തില്‍ ഒന്നാംസാക്ഷിയില്‍നിന്ന് പ്രോസിക്യൂഷന് അനുകൂലമായ ചില മൊഴികളും ലഭിച്ചിട്ടുണ്ട്. കുട്ടിയെ ആശുപത്രിയിലെത്തിച്ച നാലാംസാക്ഷിയായ ആശ വര്‍ക്കറെ ഇന്ന് വിസ്തരിക്കും .കുഞ്ഞിന്റെ അമ്മ കല്ലുവാതുക്കല്‍ ഊഴായ്ക്കോട് പേരുവിള വീട്ടില്‍ രേഷ്മയാണ് കേസിലെ പ്രതി.
2021 ജനുവരി അഞ്ചിന് പുലര്‍ചെയായിരുന്നു കുട്ടിയെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടത്തിയത്.കേസില്‍ രേഷ്മയുടെ ഭര്‍ത്താവ് ഉള്‍പെടെ 54 സാക്ഷികളാണുള്ളത്.
കൊല്ലം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജ് പിഎന്‍ വിനോദാണ് വാദം കേള്‍ക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ സിസിന്‍ ജി മുണ്ടയ്ക്കല്‍, ചേതന ടി കര്‍മ എന്നിവര്‍ ഹാജരായി.