video
play-sharp-fill
തിരുവനന്തപുരത്ത് പട്ടാപ്പകല്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയെ കടന്നുപിടിച്ച പ്രതി പിടിയിൽ

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയെ കടന്നുപിടിച്ച പ്രതി പിടിയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പെണ്‍കുട്ടിയെ വീട്ടില്‍ കയറി കടന്നുപിടിച്ച പ്രതിയെ വഞ്ചിയൂര്‍ പൊലീസ് പിടികൂടി. കൊല്ലം അഞ്ചാലുംമൂട് സ്വദേശി ശ്യാം രാജ് ആണ് പിടിയിലായിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ഒറ്റക്കായിരുന്ന സമയത്താണ് യുവാവ് എത്തിയത്. പെണ്‍കുട്ടിക്ക് ഭസ്മം നല്‍കാനെന്ന വ്യാജേന ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടി ബഹളം വെച്ചപ്പോള്‍ സമീപവാസികള്‍ ഓടിയെത്തി. എന്നാല്‍ അപ്പോഴേക്കും ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ സമീപത്തെ സ്ഥാപനങ്ങളില്‍ നിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തു.

പഴനി തീര്‍ത്ഥാടകന്‍ എന്ന വ്യാജേന എത്തിയാണ് പെണ്‍കുട്ടിയെ ഇയാള്‍ കടന്നു പിടിച്ചത്.