play-sharp-fill
കൊല്ലത്ത് ഇസ്രായേല്‍ സ്വദേശിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ശേഷം ആത്മഹത്യക്ക് ശ്രമിച്ച് സുഹൃത്ത് ; അന്വേഷണം ആരംഭിച്ച് പൊലീസ്

കൊല്ലത്ത് ഇസ്രായേല്‍ സ്വദേശിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ശേഷം ആത്മഹത്യക്ക് ശ്രമിച്ച് സുഹൃത്ത് ; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ

കൊല്ലം: ഇസ്രായേല്‍ സ്വദേശിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊല്ലം മുഖത്തല കോടാലിമുക്കിലാണ് സംഭവം. ഇസ്രാല്‍ സ്വദേശിനി സ്വാത (36) ആണ് കൊല്ലപ്പെട്ടത്. ഒപ്പം താമസിച്ചിരുന്ന സുഹൃത്താണ് യുവതിയെ കൊലപ്പെടുത്തിയത്.

സ്വാതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം സുഹൃത്ത് കൃഷ്ണചന്ദ്രന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണചന്ദ്രനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group