
ചായ കുടിച്ചതിന്റെ പണം ചോദിച്ചതിന് കടയുടമയെ കുത്തിക്കൊലപ്പെടുത്തി ; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി
കൊല്ലം : ചായ കുടിച്ചതിന്റെ പണം ചോദിച്ചതിനു കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
ശൂരനാട് ചക്കുവള്ളി ഒസ്താമുക്കില്‍ ചായക്കട നടത്തുകയായിരുന്ന പോരുവഴി കമ്ബലടി കൂരക്കോട്ടുവിളയില്‍ സുധീറിനെ (44) കൊലപ്പെടുത്തിയ കേസിലാണ് പ്രതി കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശി വര്‍ഗീസിനെ (44) ശിക്ഷിച്ചത്. കൊല്ലം ഒന്നാം അഡിഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പി.എന്‍.വിനോദ് ആണ് വിധി പറഞ്ഞത്.
2017 ഡിസംബര്‍ 27 നായിരുന്നു സംഭവം. ടാപ്പിങ് ജോലി ചെയ്യുന്നതിന് കന്യാകുമാരിയില്‍ നിന്നെത്തിയ വര്‍ഗീസ് ഒസ്താമുക്കിനു സമീപമുള്ള അയന്തിവയലില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സുധീറിന്റെ കടയിലെ സ്ഥിരം പറ്റുകാരന്‍ ആയിരുന്ന വര്‍ഗീസ് ചായ കുടിച്ച വകയില്‍ 200 രൂപ കൊടുക്കാനുണ്ടായിരുന്നു. കടയുടെ മുന്നിലൂടെ പോയ വര്‍ഗീസിനോടു സുധീര്‍ പണം ചോദിച്ചെങ്കിലും കേള്‍ക്കാത്ത മട്ടില്‍ പോയി. തുടര്‍ന്നു വീട്ടില്‍ ചെന്നു പണം ചോദിച്ചപ്പോള്‍ ടാപ്പിങ് കത്തികൊണ്ടു വയറ്റില്‍ കുത്തിയെന്നാണ് കേസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group


ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനിടെ അപസ്മാരം വന്നപ്പോള്‍ ഉപേക്ഷിച്ചു; കൊല്ലത്ത് ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ യുവതിയുടെ പൂര്‍ണ നഗ്നമായ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവം; അറസ്റ്റിലായ യുവാവിന്റെ മൊഴി
സ്വന്തം ലേഖകൻ
കൊല്ലം: ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ യുവതിയുടെ പൂര്‍ണ നഗ്നമായ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . ബീച്ചിൽ വെച്ച് പരിചയപ്പെട്ട യുവതിയെ ആളൊഴിഞ്ഞ റെയിൽവേ ക്വാർട്ടേഴ്സിലേക്ക് കൂട്ടിക്കൊണ്ടുപോയി. ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനിടെ അപസ്മാരം വന്നപ്പോൾ ഉപേക്ഷിച്ചു പോവുകയായിരുന്നു എന്ന് 24കാരനായ യുവാവ് പൊലീസിന് മൊഴി നല്‍കി.
ഡിസംബര്‍ 29ന് ബീച്ചില്‍ വച്ചാണ് കേരളാപുരം സ്വദേശിയായ യുവതിയെ ഇയാള്‍ പരിചയപ്പെടുന്നത്. പിന്നീട് യുവതിയെ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. ഇവിടെവച്ച് ഇവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ യുവതിക്ക് അപസ്മാരം വന്നുവെന്നും ഇതേത്തുടര്‍ന്ന് ഉപേക്ഷിച്ച് പോകുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുവത്സര രാത്രിയില്‍ കൊട്ടിയം പോലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് സംശയകരമായ രീതിയില്‍ യുവാവിന്‍റെ പക്കല്‍നിന്ന് യുവതിയുടെ ഫോണ്‍ കണ്ടെത്തിയത്. എന്നാല്‍ ഫോണ്‍ കളഞ്ഞുകിട്ടിയെന്നാണ് പോലീസിന് ഇയാള്‍ നല്‍കിയ വിശദീകരണം. ഫോണ്‍ വാങ്ങിവെച്ചശേഷം ഇയാളെ വിട്ടയച്ചു. ഫോണിലുണ്ടായിരുന്ന യുവതിയുടെ അമ്മയുടെ നമ്പറില്‍ ബന്ധപ്പെട്ടപ്പോഴാണ് യുവതിയെ കാണാതായതിനെ തുടര്‍ന്ന് പരാതി നല്‍കിയ വിവരം അറിയുന്നത്.
തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ കൊട്ടിയം പോലീസിലെത്തി ഫോണ്‍ വാങ്ങി യുവതിയെ കാണാനില്ലെന്നു പരാതി നല്‍കിയ കുണ്ടറ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പിന്നീട് അന്വേഷണം മുന്നോട്ടുപോയില്ല. ഇന്നലെ രാവിലെ യുവതിയുടെ മൃതദേഹം കിട്ടിയപ്പോള്‍ നേരത്തെ കസ്റ്റഡിയിലെടുത്ത യുവാവിനെ വീണ്ടും പൊലീസ് അന്വേഷിച്ചു കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് യുവതിയെ പരിചയപ്പെട്ടുവെന്ന കാര്യം യുവാവ് പൊലീസിനു മൊഴി നല്‍കിയത്.
സൗന്ദര്യവര്‍ധക വസ്തുക്കള്‍ വീടുകളിൽ വില്‍പ്പന നടത്തുകയായിരുന്ന യുവതിയെ കഴിഞ്ഞ മാസം 29 മുതല്‍ കാണാതാവുകയായിരുന്നു. തുടര്‍ന്ന് മാതാവ് കുണ്ടറ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഫാത്തിമ മാതാ നാഷണല്‍ കോളേജിന് സമീപത്തെ കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്സില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ആറ് ദിവസത്തെ പഴക്കമുണ്ട്.