video
play-sharp-fill

കൊല്ലത്ത് മദ്യലഹരിയിൽ പിതാവ് മക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു ; പരിക്കേറ്റ കുട്ടികൾ ചികിത്സയിൽ ; പ്രതി പൊലീസ് പിടിയിൽ

കൊല്ലത്ത് മദ്യലഹരിയിൽ പിതാവ് മക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു ; പരിക്കേറ്റ കുട്ടികൾ ചികിത്സയിൽ ; പ്രതി പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: കേരളപുരത്ത് മദ്യലഹരിയിൽ മക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച് പ്രതി പൊലീസ് പിടിയിൽ. കൊല്ലം നെടുവത്തൂർ സ്വദേശിയായ ഓമനക്കുട്ടനാണ് മക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചത്.

ഇയാളും കുടുംബവും നെടുവത്തൂരിൽ കേരളപുരത്ത് വാടകകക്ക് താമസിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ ഓമനക്കുട്ടൻ ഭാര്യയെ അക്രമിക്കുന്നത് കണ്ട ഒൻപത് വയസുള്ള മകൾ അമ്മാവനെ ഫോണിൽ വിവരം അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേതുടർന്നാണ് ഒൻപതുകാരിയായ പിതാവ് ഓടിച്ചിട്ട് വെട്ടിയത്. സഹോദരിയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പത്താം ക്ലാസുകാരനായ മകനെയും ഇയാൾ വെട്ടുകയായിരുന്നു.

പിതാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ കുട്ടികൾ ചികിത്സയിലാണ്. മക്കളെ മർദ്ദിച്ച ഇയാളെ പൊലീസ് പിടികൂടി.

അതേസമയം സ്ഥിരം മദ്യപിച്ചെത്തി ഇയാൾ ഭാര്യയെ മർദ്ദിക്കുകയും മാരാകായുധങ്ങൾ കൊണ്ട് കുടുംബത്തെ ആക്രമിക്കാറുണ്ടെന്നും നാട്ടുകാർ പൊലീസിനെ അറിയിച്ചു.