video
play-sharp-fill

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: അന്വേഷണം പല ടീമുകളായി തിരിഞ്ഞ് കാര്‍ സ്വിഫ്റ്റ് തന്നെ, നമ്പര്‍ വ്യാജം: : ആളൊഴിഞ്ഞ കെട്ടിടങ്ങളും ലോഡ്ജുകളും പരിശോധിക്കുന്നു

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: അന്വേഷണം പല ടീമുകളായി തിരിഞ്ഞ് കാര്‍ സ്വിഫ്റ്റ് തന്നെ, നമ്പര്‍ വ്യാജം: : ആളൊഴിഞ്ഞ കെട്ടിടങ്ങളും ലോഡ്ജുകളും പരിശോധിക്കുന്നു

Spread the love

സ്വന്തം ലേഖകന്‍
കൊല്ലം: കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അന്വേഷണം പല സംഘങ്ങളായി തിരിഞ്ഞ്. ഓരോ സംഘത്തിനും ഓരോ ചുമതലയാണ് നല്കിയിരിക്കുന്നത്. കുട്ടിയെ തട്ടിയെടുക്കാന്‍ വന്നവര്‍ സഞ്ചരിച്ച കാറിനെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും വ്യക്തത കൈവന്നിട്ടില്ല. സ്വിഫ്റ്റ് കാര്‍ തന്നെയാണ് തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.

സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് സ്വിഫ്റ്റ് കാറുകളെ സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണ്. വെള്ള സ്വിഫ്റ്റ് കാര്‍ എന്നാണ് ഇപ്പോള്‍ ലഭ്യമായ വിവരം. നമ്പര്‍ വ്യാജമാണ്. കാര്‍ എവിടെ നിന്നെങ്കിലും തട്ടിയെടുത്തതാകാനാണ് സാധ്യത. സാധാരണ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന പ്രതികള്‍ സ്വന്തം കാര്‍ ഉപയോഗിക്കുകയില്ല. കാരണം പിടിക്കപ്പെടാന്‍ സാധ്യത ഏറെയാണ്. അതിനാല്‍ കാര്‍ തട്ടിയെടുത്തതാകാനാണ് സാധ്യത.

സംഭവം നടന്ന സ്ഥലത്തെ ടവര്‍ ലൊക്കേഷന്‍ പരിശോധിക്കാന്‍ ഒരു പോലീസ് ടീമിനെ നിയോഗിച്ചിരിക്കുകയാണ്. വിവിധ കമ്പനികളുടെ ടവര്‍ പരിധിയില്‍ സംഭവം നടന്ന സമയത്ത് വന്നതും പോയതുമായ കോളുകള്‍ പരിശോധിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റൊരു സംഘം കുട്ടിയുടെ ബന്ധുക്കളില്‍ നിന്നും വിശദമായ വിവരങ്ങള്‍ ശേഖരിക്കുകയാണ്. ബന്ധു വിരോധം തീര്‍ക്കാന്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവങ്ങള്‍ മുന്‍പുണ്ടായിട്ടുണ്ട്. അതിനാല്‍ ആ വഴിക്കും പോലീസ് അന്വേഷണം നീങ്ങുകയാണ്.
മോചന ദ്രവ്യം ആവശ്യപ്പെട്ട് വന്ന രണ്ടു ഫോണ്‍ കോളുകള്‍ക്കു പിന്നാലെയും പോലീസ് ടീമുണ്ട്. മറ്റാരുടെയെങ്കിലും ഫോണില്‍ നിന്നോ മോഷ്ടിച്ച ഫോണില്‍ നിന്നോ ആകാം വിളിച്ചത്.

പക്ഷേ എവിടെ നിന്നാണ് വിളിച്ചതെന്ന് അറിയാന്‍ സാധിക്കും. അതിനാല്‍ ഫോണ്‍ കോള്‍ ഒരു നിര്‍ണായക തെളിവാണെന്ന് പോലീസ് കരുതുന്നു.
മറ്റൊരു സംഘം ലോഡ്ജുകളും താമസ സ്ഥലങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ്. സംശയിക്കത്തക്ക രീതിയില്‍ ആരെങ്കിലും ലോഡ്ജില്‍ മുറിയെടുത്തിട്ടുണ്ടോ എന്നാണ് ഇവര്‍ അന്വേഷിക്കുന്നത്. ആളൊഴിഞ്ഞ കെട്ടിടങ്ങളും പരിശോധന വിധേയമാക്കുന്നുണ്ട്.