
കൊല്ലം മൈനാഗപ്പള്ളി വാഹനാപകട കേസ്; മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയത് ബോധപൂർവ്വമുള്ള കുറ്റമെന്ന് കോടതി; ഒന്നാംപ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി
കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊല്ലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി അജ്മലിൻ്റെ ജാമ്യാപേക്ഷ തള്ളി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി വാദം പോലും കേൾക്കാതെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയത് ബോധപൂർവമുള്ള കുറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
മനപൂർവമുള്ള നരഹത്യ കുറ്റമാണ് അജ്മലിനെതിരെ ചുമത്തിയിട്ടുള്ളത്. ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പ്രതിഭാഗം സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിലെ രണ്ടാം പ്രതി ഡോക്ടർ ശ്രീക്കുട്ടിക്ക് കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു. പ്രേരണ കുറ്റമാണ് ശ്രീക്കുട്ടിക്കെതിരെ ചുമത്തിയത്.
Third Eye News Live
0