‘വൈകീട്ട് എനിക്ക് എന്തെങ്കിലും തിന്നാൻ വച്ചേക്കണം എന്ന് പറഞ്ഞാണ് ചേട്ടൻ പോയത്, പട്ടാളക്കാരൻ ആകാനായിരുന്നു ആഗ്രഹം’; ചേട്ടനെക്കുറിച്ചുള്ള ഓ‌‌‌‌‍‌‌ർമകൾ പങ്കുവച്ച് മിഥുന്റെ അനിയൻ

Spread the love

കൊല്ലം: കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചതിനു പിന്നാലെ ചേട്ടനെക്കുറിച്ചുള്ള ഓ‌‌‌‌‍‌‌ർമകൾ പങ്കുവച്ച് മിഥുന്റെ അനിയൻ. വൈകീട്ട് എനിക്ക് എന്തെങ്കിലും കഴിക്കാൻ വച്ചേക്കണം എന്ന് പറഞ്ഞാണ് ചേട്ടൻ പോയതെന്ന് അനിയൻ. ഇം​ഗ്ലീഷ് പഠിക്കാനിരിക്കുമ്പോൾ അമ്മൂമ്മയും അപ്പൂപ്പനും ഓട്ടോയിൽ വന്നാണ് സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടു പോയതെന്നും അനിയൻ പറഞ്ഞു. മിഥുന് ഒരു പട്ടാളക്കാരൻ ആകാനായിരുന്നു ആഗ്രഹമെന്ന് അനിയൻ നേരത്തെ പങ്കുവച്ചിരുന്നു.

അതേ സമയം, വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന് കണ്ണീരോടെ വിട നൽകാൻ ഒരുങ്ങുകയാണ് ജൻമനാട്. വിദേശത്തുള്ള അമ്മ സുജ നാട്ടിൽ എത്തും വരെ മൃതദ്ദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. തുർക്കിയിലുള്ള അമ്മ നാളെ രാവിലെ നാട്ടിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമ്മ എത്തുന്ന മുറയ്ക്ക് സംസ്കാര ചടങ്ങുകൾ തീരുമാനിക്കും. വിദ്യാർത്ഥിയുടെ മരണത്തിൽ സ്കൂൾ അധികൃതരുടെയും കെഎസ്ഇബിയുടെയും അടക്കം വീഴ്ച ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്കൂളും പരിസരവും കനത്ത പൊലീസ് സുരക്ഷയിലാണ്.