play-sharp-fill
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്….! കൊല്ലത്ത് നിന്നും കൂടുതല്‍ മെമു സര്‍വീസുകള്‍ക്ക് വഴിയൊരുങ്ങുന്നു; മെമു ഷെഡ് വികസനം അന്തിമഘട്ടത്തിലേക്ക്

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്….! കൊല്ലത്ത് നിന്നും കൂടുതല്‍ മെമു സര്‍വീസുകള്‍ക്ക് വഴിയൊരുങ്ങുന്നു; മെമു ഷെഡ് വികസനം അന്തിമഘട്ടത്തിലേക്ക്

കൊല്ലം: കൊല്ലത്ത് നിന്നും കൂടുതല്‍ മെമു സർവീസുകള്‍ ആരംഭിക്കാൻ സാധ്യത.

2025 ആദ്യം കൊല്ലം മെമു ഷെഡ് വികസനത്തിന്റെ ആദ്യഘട്ടം പൂർത്തിയാകുന്നതോടെ അറ്റകുറ്റപ്പണി നടത്താവുന്ന കോച്ചുകളുടെ എണ്ണം ഉയരും. ഇതോടെ ഇവിടെ നിന്നും കൂടുതല്‍ സർവീസുകള്‍ ആരംഭിക്കാനാകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.


കൊല്ലം മെമു ഷെഡ് വികസനത്തിന്റെ ഭാഗമായി 160 മീറ്റർ ട്രാക്ക് നിർമ്മാണം ആറുമാസത്തിനകം പൂർത്തിയാകും. ട്രാക്ക് നീളം കൂട്ടലില്‍ 90 മീറ്റർ പൂർത്തിയായി കഴിഞ്ഞു. വീല്‍ ലെയ്ത്ത് ഷെഡും പദ്ധതിയുടെ ഭാഗമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ കൊച്ചുവേളിയില്‍ കൊണ്ടുപോയാണ് വീലുകളുടെ അറ്രകുറ്റപ്പണി നടക്കുന്നത്. ഇതിന് ദിവസങ്ങളെടുക്കുന്നത് കോച്ചുകളുടെ അറ്റകുറ്റപ്പണിയുടെ പൂർത്തീകരണത്തെ ബാധിക്കുന്നുണ്ട്.

നിലവില്‍ എട്ട് മെമു കോച്ചുകളുടെ അറ്റകുറ്റപ്പണി മാത്രമാണ് മെമു ഷെഡില്‍ നടത്താൻ കഴിയുന്നത്. അതുകൊണ്ട് തന്നെ കോച്ചുകളുടെ അറ്റകുറ്റപ്പണിക്ക് കാലതാമസം ഉണ്ടാകുന്നുണ്ട്. 160 മീറ്റർ പുതിയ ട്രാക്ക് യാഥാർത്ഥ്യമാകുന്നതോടെ ഒരേ സമയം കുറഞ്ഞത് 16 കോച്ചുകളുടെയെങ്കിലും അറ്റകുറ്റപ്പണി നടത്താൻ കഴിയും. ഇതോടെ കൊല്ലം കേന്ദ്രീകരിച്ച്‌ കൂടുതല്‍ മെമു സർവീസുകള്‍ ആരംഭിക്കാനുമാകും.