
കൊല്ലം: കൊല്ലത്ത് എംഡിഎംഎയുമായി മുൻ മേഖലാ പ്രസിഡന്റും സുഹൃത്തും പിടിയിൽ. കോട്ടപ്പുറം തൊടിയില്‍ തെക്കേ വീട്ടില്‍ ശ്രീജിത്ത് ( 37 ) മറന്റഴികത്ത് വിട്ടില്‍ രഞ്ജിത്ത് ( 35 ) എന്നിവരാണ് കൊല്ലം ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.
കഴിഞ്ഞദിവസം രാത്രി കൊല്ലം സിറ്റി ഡാൻസഫ് സംഘവും പരവൂർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പൊഴിക്കര ചിപ്പ് പാലത്തിന് സമീപത്ത് നിന്ന് 1.5ഗ്രാം എംഡിഎംഎയുമായി ഇരുവരെയും പിടികൂടിയത്.
കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ കിരണ്‍ നാരായണനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പരവൂർ പുതിയിടം മഹാദേവർ ക്ഷേത്രം കോട്ടപ്പുറം കര ദേവസ്വം പ്രസിഡണ്ട് ആണ് ശ്രീജിത്. സിറ്റി ഡാൻസഫ് എസ് ഐ സായിസേനൻ, പരവൂർ പൊലീസ് ഇൻസ്പെക്ടർ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് വിദഗ്ധമായി പ്രതികളെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


