
പാലക്കാട്: വിവാഹത്തിലെ പതിവ് ചടങ്ങുകളില്ല.
എന്നുമാത്രവുമല്ല, വിവാഹ ചടങ്ങില്‍ പ്രധാന പങ്കാളിയായി ഭരണഘടനയും.
കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയായ ശീതളും അയിലൂർ സ്വദേശിയായ ജിതിനും തമ്മിലുള്ള വിവാഹമാണ് താലിയും മോതിരവും പുടവയും ഒഴിവാക്കി നടന്നത്.
പകരം ഇരുവരും രാജ്യത്തിന്റെ ഭരണഘടന കൈമാറിയാണ് വിവാഹിതരായത്.
നെന്മാറ സബ് രജിസ്ട്രാർ ഓഫിസില്‍ നടന്ന ചടങ്ങില്‍ ശീതളും ജിതിനും ഒരേസ്വരത്തില്‍ പ്രതിജ്ഞ ചൊല്ലി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യക്തിപരമായ പരമാധികാരബോധ്യത്തോടെയും പരസ്പര സമ്മതത്തോടെയും ദാമ്പത്യജീവിതം ആരംഭിക്കുന്നുവെന്ന പ്രഖ്യാപനമാണ് ഇരുവരും നടത്തിയത്.
‘നമ്മള് ഇന്ത്യയിലെ രണ്ടു പൗരർ എന്ന നിലയില്‍, വ്യക്തിപരമായ പരമാധികാരബോധ്യത്തോടെയും പരസ്പര സമ്മതത്തോടെയും ദാമ്പത്യബന്ധം തുടങ്ങുന്നു. ജനുവരി ഒന്നിന് ഈ ബന്ധത്തെ അംഗീകരിക്കുകയും ഭരണഘടനാ മൂല്യങ്ങളെ നമുക്കായിത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു.’- ഇതായിരുന്നു പ്രതിജ്ഞ.



