play-sharp-fill
കൊല്ലത്ത് സ്വത്ത് തര്‍ക്കത്തെത്തുടർന്ന് മാതാവിനെ ജീവനോടെ കുഴിച്ചുമൂടിയ സംഭവം; മകന് ജീവപര്യന്തം തടവ് ശിക്ഷ

കൊല്ലത്ത് സ്വത്ത് തര്‍ക്കത്തെത്തുടർന്ന് മാതാവിനെ ജീവനോടെ കുഴിച്ചുമൂടിയ സംഭവം; മകന് ജീവപര്യന്തം തടവ് ശിക്ഷ

സ്വന്തം ലേഖകൻ

കൊല്ലം: അമ്മയെ ജീവനോടെ കുഴിച്ച് മൂടിയ സംഭവത്തില്‍ മകന് ജീവപര്യന്തം തടവ് ശിക്ഷ. പട്ടത്താനം സ്വദേശി സുനിലിന് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. പട്ടത്താനം സ്വദേശി സാവിത്രിയമ്മയെയാണ് കൊലപ്പെടുത്തിയത്. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.


സംഭവത്തില്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടു നിന്നതില്‍ സുനിലിന്റെ സുഹൃത്തിന് മൂന്ന് വര്‍ഷം കഠിന തടവും കോടതി വിധിച്ചു. 2019ലാണ് കേസിനാസ്പദമായ സംഭവം. കൊലപാതകം നടന്ന ദിവസം സുനില്‍ മാതാവിനെ മര്‍ദ്ദിച്ച് അവശയാക്കി, പിന്നീട് വീടിനുള്ളില്‍ കെട്ടി തൂക്കുകയും ചെയ്തു. മരിച്ചെന്ന് കരുതി സുനില്‍ സുഹൃത്തിന്റെ സഹായത്തോടെ വീട്ടു പറമ്പില്‍ കുഴിച്ചിടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്മയെ കാണാനില്ലെന്ന് മറ്റൊരു മകനാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടത്തില്‍ സാവിത്രി അമ്മയുടെ ശ്വാസകോശത്തില്‍ നിന്നും മണ്ണിന്റെ അംശം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ജീവനോടെ കുഴിച്ചുമൂടിയതായി കണ്ടെത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തു.