play-sharp-fill
യുവതിയെ വാടകവീട്ടിലും ഒപ്പമുണ്ടായിരുന്ന ബന്ധുവിനെ റെയിൽവേ ട്രാക്കിലും മരിച്ച നിലയിൽ കണ്ടെത്തി : സംഭവത്തിൽ ദുരൂഹത ; പൊലീസ് അന്വേഷണം ആരംഭിച്ചു

യുവതിയെ വാടകവീട്ടിലും ഒപ്പമുണ്ടായിരുന്ന ബന്ധുവിനെ റെയിൽവേ ട്രാക്കിലും മരിച്ച നിലയിൽ കണ്ടെത്തി : സംഭവത്തിൽ ദുരൂഹത ; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖിക

കൊല്ലം: യുവതിയെ വാടക വീട്ടിൽ മരിച്ചനിലും ഒപ്പമുണ്ടായിരുന്ന ബന്ധുവായ സനീഷിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിലും കണ്ടെത്തി.മുഴിക്കോട് സ്വദേശിനി സ്മിത (32) ആണ് മരിച്ചത്. പുത്തൂർ വെണ്ടാറിയിലെ വാടക വീട്ടിലാണ് സ്മിത മരിച്ചുകിടന്നത്.യുവതിയുടെ മരണം കൊലപാതകമെന്നാണ് സംശയമുണ്ട്. യുവതിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഇവർക്കൊപ്പം വീട്ടിലുണ്ടായിരുന്ന സനീഷിനെ കാണാനില്ലായിരുന്നു.സ്മിതയുടെ മരണവിവരം ഭർത്താവിനെയും സ്മിതയുടെ സുഹൃത്തിനെയും സനീഷാണ് വിവരം വിളിച്ചറിയിച്ചത്.അതിനുശേഷം സനീഷിനെ കാണാതായി.പിന്നിടുള്ള അന്വേഷണത്തിലാണ് സനീഷിനെ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്.സംഭവത്തിൽ ദുരൂഹതയേറുന്നു.പൊലീസ് അന്വേഷണം ആരംഭിച്ചു.യുവതിയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.