
കൊല്ലം: ക്ഷേത്രോത്സവത്തിനിടെ യുവതിയെ പൊലീസ് മർദ്ദിച്ചെന്ന് പരാതി. കൊല്ലം കുണ്ടറയിലാണ് സംഭവം.
കുണ്ടറ എസ്‌ഐ കിരണിനെതിരെ യുവതി എസ്‌പിക്ക് പരാതി നല്‍കി. ഡിജെ വണ്ടിയുടെ വശത്തായി മാറി നില്‍കുകയായിരുന്നു യുവതി. ഇതിനിടെ ഇങ്ങോട്ടേയ്ക്ക് വന്ന പൊലീസ് ഇതെല്ലാം മാറ്റാൻ പറഞ്ഞതല്ലേയെന്ന് ചോദിച്ച് അവിടെ നില്‍ക്കുകയായിരുന്ന യുവാവിന്റെ കാലില്‍ പിടിച്ചുവലിച്ചു. ആ യുവാവ് തന്റെ മേലാണ് വീണത്.
ഇതുകണ്ട ഭർത്താവ് എന്താ കാണിക്കുന്നതെന്ന് എസ്‌ഐയോട് ചോദിച്ചു. തുടർന്നാണ് പൊലീസ് മർദ്ദിച്ചതെന്ന് യുവതി മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


