
കൊല്ലം: കൊല്ലം–മധുര ഫാസ്റ്റ് പാസഞ്ചർ കെഎസ്‌ആർടിസി ബസിൽ കണ്ടക്ടറെ യാത്രക്കാരൻ ആക്രമിച്ച് പരിക്കേൽപ്പിച്ചു. ബസിന്റെ വാതിൽപടിയിൽ നിന്ന് അകത്ത് കയറിനിൽക്കണമെന്ന് കണ്ടക്ടർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സംഭവം ഉണ്ടായത്.
വാക്കുതർക്കത്തിനിടെ യാത്രക്കാരൻ കണ്ടക്ടറെ മർദിക്കുകയും മുഖത്ത് കടിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. കടിയേറ്റ് കണ്ടക്ടർക്ക് പരിക്കേറ്റിട്ടുണ്ട്.
സംഭവത്തെ തുടർന്ന് കണ്ടക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


