video
play-sharp-fill

കൊല്ലത്ത് കെഎസ്ആർടിസി ബസിൽ വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറി; യുവാവിന്റെ മുഖത്തടിച്ച് കെഎസ്ആർടിസി ഡ്രൈവർ; കട്ടയ്ക്ക് കൂടെ നിന്ന് യാത്രക്കാരും നാട്ടുകാരും

കൊല്ലത്ത് കെഎസ്ആർടിസി ബസിൽ വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറി; യുവാവിന്റെ മുഖത്തടിച്ച് കെഎസ്ആർടിസി ഡ്രൈവർ; കട്ടയ്ക്ക് കൂടെ നിന്ന് യാത്രക്കാരും നാട്ടുകാരും

Spread the love

കൊല്ലം: ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്ത കെഎസ്ആർടിസി വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറി. കണ്ടക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച ആളുടെ മുഖത്തടിച്ച് കെഎസ്ആർടിസി ഡ്രൈവർ.

കൊല്ലം എഴുകോണിലാണ് സംഭവം. ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്യുകയും ടിക്കറ്റ് നൽകിയപ്പോൾ ഇയാൾ വനിതാ കണ്ടക്ടരുടെ കൈയിൽ പിടിക്കുകയും യാത്രക്കാർക്ക് നേരെ അസഭ്യം പറയുകയും ചെയ്തു.

ശേഷം ഇയാൾ ബസിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിച്ചു. തുടർന്ന് നാട്ടുകാർ ഇയാളെ തടഞ്ഞു വച്ചു. പിന്നാലെ ഡ്രൈവറും യാത്രക്കാരും ഇയാളുടെ മുഖത്ത് അടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group