കൊല്ലത്ത് പാൻമസാല വ്യാപാരിക്ക് കോവിഡ്; പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു: പുനലൂർ പോലീസ് സ്‌റ്റേഷനിലെ ഇൻസ്പെക്ടർ മുതൽ മുഴുവൻ പോലീസുകാരും ക്വോറൻ്റയിനിൽ
സ്വന്തം ലേഖകൻ
കൊല്ലം : പുനലൂരിലെപാൻമസാല ഹോൾസെയിൽ വ്യാപാരിയായ 64 കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ 19 നാണ്പുനലൂർ പോലീസ് ഇയാളെഅറസ്റ്റു ചെയ്തത്.
ഒരു ദിവസത്തോളം ഇയാളെപുനലൂർ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ പാർപ്പിച്ചിരുന്നു. കോടതിയിൽ ഹാജരാക്കുന്നതിനു മുന്നോടിയായി ഇയാളെ ശ്രവ പരിശോധനയ്ക്ക് ഹാജരാക്കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ഇയാൾക്ക് ഇടയിൽ ജാമ്യം ലഭിച്ചിരുന്നെന്നും അതിനു ശേഷം വ്യാപാരത്തിനെത്തിയിരുന്നതായും നിരവധി ആൾക്കാരുമായി സമ്പർക്കത്തിലേർപ്പെട്ടതുമായി പറയപ്പെടുന്നു. ഇന്നലെ രാവിലെയാണ് രോഗം സ്ഥിരീകരിച്ച വാർത്ത പുറത്തു വരുന്നത്.
തുടർന്ന് ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുനലൂർ പോലീസ് സ്‌റ്റേഷനിലെ ഇൻസ്പെക്ടർ മുതൽ മുഴുവൻ പോലീസുകാരും ക്വോറൻ്റയിനിൽ പോയി.
പകുതി ജീവനക്കാർ വീതം സ്‌റ്റേഷനിൽ ജോലി ക്രമീകരിച്ചിരുന്നെങ്കിലും ജോലിയുടെ ആധിക്യം മൂലം മുഴുവൻ പോലീസുകാർക്കും 36 പേർ) അന്നുഡ്യൂട്ടി ഉണ്ടായിരുന്നു.
രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അഗ്നിശമന സേന സ്റ്റേഷൻ അണുവിമുക്തമാക്കി.
ഇയാൾനഗരത്തിലെ സ്‌റ്റേഷനറി മൊത്തവ്യാപാരി ആയതിനാൽ താലൂക്കിലെ അനവധി ചെറുകിട വ്യാപാരികളുമായി ഇയാൾക്ക് സമ്പർക്കമുള്ളതായിട്ടാണ് വിവരം. ഇയാൾക്ക് തമിഴ്നാടു വ്യാപാരികളുമായി ഉറ്റ സമ്പർക്കമുള്ളതുമൂലം പാൻമസാലയും മറ്റും എവിടെ നിന്നാണ് വാങ്ങിയതെന്നാണ് ‘പോലീസ് അന്വേഷിക്കുന്നത്.
അതു കൊണ്ടു തന്നെ ഇയാളുടെ സമ്പർക്ക ലിസ്റ്റു തയ്യാറാക്കുന്നതിൽ ആരോഗ്യ പ്രവർത്തകർക്കും അധികൃതർക്കും തലവേദനയാണ്. റൂട്ടു മാപ്പു തയാറാക്കിയതിന് ശേഷമായിരിക്കും കണ്ടെയിൻമെൻ സോൺ തീരുമാനിക്കുക. പുനലൂർ പോലീസ് സ്റ്റേഷൻ മുതൽ പുനലൂർ പട്ടണം മുഴുവൻ കണ്ടെയിൻമെൻ സോണിൽ ഉൾപ്പെടാനാണ് സാധ്യത.