കൊല്ലം ജില്ലയില്‍ 7 മുതല്‍ 9 മണ്ഡലങ്ങളില്‍ വരെ വിജയ സാധ്യത, കൊട്ടാരക്കരയിലും പത്തനാപുരത്തും അഞ്ചക്ക ഭൂരിപക്ഷം; വിലയിരുത്തലുമായി സിപിഎം ജില്ല സെക്രട്ടേറിയറ്റ്

Spread the love

കൊല്ലം: കൊല്ലം ജില്ലയില്‍ ഏഴ് മുതല്‍ ഒമ്പത് മണ്ഡലങ്ങളില്‍ വരെ വിജയ സാധ്യത ഉറപ്പിച്ച്‌ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്.

video
play-sharp-fill

കൊട്ടാരക്കരയിലും പത്തനാപുരത്തും അഞ്ചക്ക ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. കൊല്ലം മണ്ഡലത്തില്‍ 3000 – 5000നും ഇടയിലെ ഭൂരിപക്ഷത്തില്‍ ജയം ഉണ്ടാകുമെന്നാണ് ഉറപ്പിക്കുന്നത്. ചവറയിലും കുന്നത്തൂരും ഇഞ്ചോടിഞ്ച് മത്സരമാണ് നടന്നത്. ചടയമംഗലത്ത് ജയിക്കുമെങ്കിലും ഭൂരിപക്ഷം കുറയുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം, പുനലൂരില്‍ വൻ ഭൂരിപക്ഷത്തില്‍ ജയം ഉറപ്പിക്കുന്നുണ്ട്. കുണ്ടറയിലും കരുനാഗപ്പള്ളിയിലും യുഡിഎഫിൻ്റെ ഭൂരിപക്ഷം കുറയ്ക്കുമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റില്‍ വിലയിരുത്തുന്നത്.

 

കോഴിക്കോട് ജില്ലയില്‍ സിപിഎം കണക്കില്‍ വിജയ സാധ്യത നാല് മണ്ഡലങ്ങളില്‍ മാത്രമാണ് ഉള്ളത്. ബേപ്പൂർ, ബാലുശ്ശേരി, കോഴിക്കോട് നോർത്ത്, എലത്തൂർ എന്നീ നാല് മണ്ഡലങ്ങളില്‍ മാത്രമാണ് സിപിഎം ജയം ഉറപ്പിക്കുന്നത്. അഞ്ചു മണ്ഡലങ്ങളില്‍ കടുത്ത പോരാട്ടമെന്നാണ് സിപിഎം വിലയിരുത്തല്‍. വടകര, കൊടുവള്ളി, കോഴിക്കോട് സൗത്ത്, നാദാപുരം എന്നീ നാലു മണ്ഡലങ്ങളില്‍ തോല്‍ക്കും എന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അതേസമയം പാലക്കാട് ജില്ലയിലെ സിറ്റിംഗ് സീറ്റുകള്‍ നിലനിർത്തുമെന്നും പത്ത് മണ്ഡലങ്ങളിലും ജയം ഉറപ്പാണെന്നും സി പി എം ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തുന്നു. മന്ത്രി എം ബി രാജേഷും മുൻ എം എല്‍ എ വി ടി ബല്‍റാമും തമ്മില്‍ ശക്തമായ പോരാട്ടം നടന്ന തൃത്താലയില്‍ വിജയം ഉറപ്പാണെന്ന് പാർട്ടി കണക്കുകൂട്ടുന്നു. എന്നാല്‍ പാലക്കാട്, മണ്ണാർക്കാട് മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാൻ സാധിക്കുമോയെന്ന കാര്യത്തില്‍ പാർട്ടിക്ക് സംശയമുണ്ട്.