കൊല്ലത്ത് വീട്ടുവളപ്പില്‍ 38 കഞ്ചാവു ചെടികളും 10.5 കിലോ കഞ്ചാവും പിടികൂടി; രണ്ടു യുവാക്കള്‍ അറസ്റ്റില്‍

Spread the love

കൊല്ലം ഓച്ചിറ മേമനയില്‍ വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയ 38 കഞ്ചാവു ചെടികള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി പിടിച്ചെടുത്തു.

video
play-sharp-fill

മേമന സ്വദേശികളായ മനീഷ്, അഖില്‍ കുമാര്‍ എന്നിവരാണ് പിടിയിലായത്. വീട്ടില്‍ നിന്നും 10.5 കിലോ കഞ്ചാവും പിടികൂടി.

 

പിടിയിലായവരില്‍ മനീഷ് നേരത്തെ എംഡിഎംഎ കേസില്‍ പ്രതിയാണ്. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ്, കൂട്ടാളിയായ അഖില്‍കുമാറിന്റെ വീട്ടുവളപ്പിലെ കഞ്ചാവ് കൃഷി കണ്ടെത്തുന്നത്. ഏറെ ശ്രമകരമായിട്ടാണ് ഇവരെ പിടികൂടിയതെന്ന് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ഇന്‍സ്‌പെക്ടര്‍ സി പി ദിലീപ് പറഞ്ഞു. അഖില്‍കുമാര്‍ നേരത്തെയും കഞ്ചാവ് കേസിലെ പ്രതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ചെടിച്ചട്ടികളിലും പറമ്ബിലുമായി കഞ്ചാവ് നട്ടുവളര്‍ത്തുകയായിരുന്നു. ഏതാണ്ട് രണ്ടുമാസത്തോളം പ്രായമുള്ള, 40 സെന്റിമീറ്ററോളം വലിപ്പമുള്ള കഞ്ചാവ് ചെടികളാണ് പിടിച്ചെടുത്തത്. കൊണ്ടുവരുന്ന കഞ്ചാവിലെ നല്ല വിത്തുകള്‍ തെരഞ്ഞെടുത്ത് നട്ടുവളര്‍ത്തുകയായിരുന്നുവെന്നാണ് ഇയാള്‍ എക്‌സൈസിനോട് പറഞ്ഞത്.