
കൊല്ലം : സ്കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. 1.292 കിലോഗ്രാം കഞ്ചാവുമായി ഇരവിപുരം വാളത്തുങ്കല്‍ പത്മതീർത്ഥത്തില്‍ സുമരാജാണ് (35വയസ്) പിടിയിലായത്.
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക്ക് സ്പെഷ്യല്‍ സ്ക്വാഡ് സർക്കിള്‍ ഇൻസ്പെക്ടർ എസ്.എസ്.ഷിജുവിന്റെ നിർദേശാനുസരണം സ്പെഷ്യല്‍ സ്ക്വാഡ് എക്‌സൈസ് ഇൻസ്പെക്ടർ സി.പി.ദിലീപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രതിയെ റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ പി.വിധുകുമാർ, സിവില്‍ എക്സൈസ് ഓഫീസർമാരായ അരുണ്‍ലാല്‍, ബി.എസ്.അജിത്ത്, എം.ആർ.അനീഷ്, ജൂലിയൻ ക്രൂസ്, ജെ.ജോജോ, ബാലു.എസ്.സുന്ദർ, സൂരജ്.പി, വനിതാ സിവില്‍ എക്സൈസ് ഓഫീസർ വർഷ വിവേക്, ഡ്രൈവർ എസ്.കെസുഭാഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group