കൊല്ലം കടയ്ക്കലില്‍ മധ്യവയസ്ക റബ്ബ‍ര്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍; കേസെടത്ത് അന്വേഷണം ആരംഭിച്ചു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊല്ലം: കടയ്ക്കലില്‍ മധ്യവയസ്കയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

കോട്ടപ്പുറം സ്വദേശിനി ഷീലയാണ് റബ്ബര്‍ മരത്തില്‍ തൂങ്ങി മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു കുടുംബം ആരോപിച്ചു. വീട്ടിലേക്കുള്ള വഴിയിലെ റബ്ബര്‍ മരത്തിലാണ് 51 കാരി തൂങ്ങി മരിച്ചത്.

കഴിഞ്ഞ ദിവസം വസ്തു തര്‍ക്കം പരിഹരിക്കാന്‍ ഷീലയുള്‍പ്പടെയുള്ള ബന്ധുക്കള്‍ ഒത്തുകൂടിയിരുന്നു. അവിടെ വച്ച്‌ ബന്ധു ഷീലയെ മര്‍ദ്ദിച്ചിരുന്നതായി കുടുബം പറയുന്നു.

ഇതില്‍ വീട്ടമ്മ മനോവിഷമത്തിലായിരുന്നു. ബന്ധുക്കളില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നതായും ഷീലയുടെ അമ്മ ആരോപിക്കുന്നു.

മകളെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നും പ്രതിയെ അറസ്റ്റ് ചെയ്യാതെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്നും ഷീലയുടെ കുടുംബം നിലപാടെടുത്തു. തുടര്‍ന്ന് കൊട്ടാരക്കര ഡിവൈഎസ്പിയെത്തി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് കുടുംബം വഴങ്ങിയത്.

ഫോറന്‍സിക് സംഘവും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത കടയ്ക്കല്‍ പൊലീസ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നു അറിയിച്ചു.