video
play-sharp-fill

കൊല്ലം കടയ്ക്കലിൽ കഞ്ചാവ് സംഘത്തിന്റെ ആക്രമണം; എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാരുടെ തലയ്ക്കടിച്ചു; പ്രതികൾ അറസ്റ്റിൽ

കൊല്ലം കടയ്ക്കലിൽ കഞ്ചാവ് സംഘത്തിന്റെ ആക്രമണം; എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാരുടെ തലയ്ക്കടിച്ചു; പ്രതികൾ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ
കൊല്ലം: കഞ്ചാവ് സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലം കടയ്ക്കലില്‍ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് പരിക്ക്. എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാരുടെ തലയ്ക്കടിച്ചു. പ്രതികൾ അറസ്റ്റിൽ.

ഇന്ന് പുലര്‍ച്ചെ എസ്‌ഐ ജ്യോതിഷിന്റെ നേതൃത്വത്തില്‍ കഞ്ചാവ് സംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കടയ്ക്കല്‍ സ്വദേശികളായ സജുകുമാര്‍, നിഫാന്‍ എന്നിവരാണ് പൊലീസ് സംഘത്തെ ആക്രമിച്ചത്.

സജുകുമാറിന്റെ കൈവശം ഉണ്ടായിരുന്ന ഒന്നര കിലോ കഞ്ചാവ് പിടികൂടിയ ശേഷം നിഫാനെ പിടികൂടാന്‍ ശ്രമിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. തലയ്ക്കടിയേറ്റ എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചികിത്സയ്ക്ക് ശേഷം ഇവരെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചു. പ്രതികളെ പിടികൂടിയതായും പൊലീസ് അറിയിച്ചു. ഇവര്‍ നിരവധി കേസുകളില്‍ പ്രതികളാണെന്നും പൊലീസ് പറയുന്നു.