play-sharp-fill
കൊല്ലത്ത് ജപ്തി ബോര്‍ഡ് സ്ഥാപിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം ; ചിതാഭസ്മവുമായി സമരം ചെയ്യാന്‍ കുടുംബം; സര്‍ക്കാരിനെതിരെയും ആരോപണം

കൊല്ലത്ത് ജപ്തി ബോര്‍ഡ് സ്ഥാപിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം ; ചിതാഭസ്മവുമായി സമരം ചെയ്യാന്‍ കുടുംബം; സര്‍ക്കാരിനെതിരെയും ആരോപണം

 

 

കൊല്ലം: കൊല്ലത്ത് ജപ്തി ബോര്‍ഡ് സ്ഥാപിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത് സംഭവത്തില്‍ സര്‍ക്കാറിനെതിരെ കുട്ടിയുടെ കുടുംബം.വിശദമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് മരിച്ച അഭിരാമിയുടെ പിതാവ് പറഞ്ഞു.

ബാങ്ക് അധികൃതര്‍ തിരിഞ്ഞ് നോക്കിയില്ലെന്നും ആരോപണമുണ്ട്. അഭിരാമിയുടെ ചിതാഭസ്മവുമായി കേരള ബാങ്ക് പതാരം ബ്രാഞ്ചിലും ജില്ലാ ആസ്ഥാനത്തും സമരം ചെയ്യാന്‍ ഒരുങ്ങുകയാണ് കുടുംബാംഗങ്ങള്‍.

ഒരു മാസം മുന്‍പാണ് ശൂരനാട് സ്വദേശി അഭിരാമി ആത്മഹത്യ ചെയ്തത്. വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് ജപ്തി ബോര്‍ഡ് പതിപ്പിച്ച ബാങ്ക് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവനും കുട്ടിയുടെ വീട്ടിലെത്തിയ ധനമന്ത്രി കെ എന്‍ ബാലഗോപാലും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഉറപ്പു നല്‍കിയതാണ്. കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കലും ഇതേ കാര്യം ആവര്‍ത്തിച്ചു. എന്നാല്‍, കുട്ടി മരിച്ചു ഒരു മാസം ആകുമ്ബോഴും ബാങ്ക് തലത്തിലോ സര്‍ക്കാര്‍ തലത്തിലോ യാതൊരുവിധ അന്വേഷണവും ഉണ്ടായിട്ടില്ലെന്നാണ് ആരോപണം.